Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightവേൾഡ് കപ്പ് കൊട്ടി...

വേൾഡ് കപ്പ് കൊട്ടി കയറുമ്പോൾ കായിക ലോകത്തിന്‍റെ കണ്ണുകൾ ഫുട്ബോളിന്‍റെ പറുദീസയായി മാറുന്ന സൗദി അറേബ്യയിലേക്ക്

text_fields
bookmark_border
വേൾഡ് കപ്പ് കൊട്ടി കയറുമ്പോൾ കായിക ലോകത്തിന്‍റെ കണ്ണുകൾ ഫുട്ബോളിന്‍റെ പറുദീസയായി മാറുന്ന സൗദി അറേബ്യയിലേക്ക്
cancel

വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ 2026ാം ലോ​ക​ക​പ്പ് ഫു​ട്​​ബാ​ളി​ന് കേ​ളി​കൊ​ട്ടു​യ​രു​മ്പോ​ൾ കാ​യി​ക​ലോ​ക​ത്തിന്‍റെ ശ്ര​ദ്ധ​യ​ത്ര​യും സൗ​ദി അ​റേ​ബ്യ എ​ന്ന രാ​ജ്യ​ത്തി​ലേ​ക്കാ​ണ്. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മി​ക​ച്ച പി​ന്തു​ണ​യോ​ടെ ലോ​ക ഫു​ട്​​ബാ​ളിന്‍റെ വ​ൻ​ശ​ക്തി​യാ​യി സൗ​ദി മാ​റി​യി​രി​ക്കു​ന്നു. സ​ഈ​ദ് ഉ​വൈ​രാ​ൻ തൊ​ടു​ത്ത അ​ത്ഭു​ത ഗോ​ളിന്‍റെ ച​രി​ത്രം പി​റ​ന്ന 1994 ലെ ​അ​മേ​രി​ക്ക​ൻ ലോ​ക​ക​പ്പ് മു​ത​ൽ, ഖ​ത്ത​റി​ൽ സാ​ക്ഷാ​ൽ മെ​സി​പ്പ​ട​യെ വി​റ​പ്പി​ച്ച സാ​ലെം ദോ​സ​രി​യു​ടെ നേ​തൃ​ത്വം വ​രെ​യു​ള്ള സൗ​ദി ഫു​ട്​​ബാ​ളി​െൻറ വ​ള​ർ​ച്ച വി​സ്മ​യ​ക​ര​മാ​ണ്. ഇ​പ്പോ​ൾ 'മെ​ക്മേ​രി​ക്കാ​ന​ഡ' ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് എ​ച്ചി​ൽ ഉ​റു​ഗ്വേ, സ്പെ​യി​ൻ, കു​ഞ്ഞ​ൻ കേ​പ് വെ​ർ​ദെ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് സൗ​ദി ഗ്രീ​ൻ ഫാ​ൽ​ക്ക​നു​ക​ളു​ടെ പോ​രാ​ട്ടം. അ​തി​ൽ വ​മ്പ​ന്മാ​രാ​യ ഉ​റു​ഗ്വേ​യെ ആ​ദ്യ ക​ളി​യി​ൽ ത​ന്നെ സ​മ​നി​ല​യി​ൽ ത​ള​യ്​​ക്കു​ക​യും ചെ​യ്​​തി​രി​ക്കു​ന്നു. ക​ന​ക​ക്കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ടീ​മി​നാ​യി സ്വ​ദേ​ശി​ക​ളും പ​ര​ദേ​ശി​ക​ളും ഒ​രേ മ​ന​സ്സോ​ടെ പ്രാ​ർ​ത്ഥ​ന​ക​ളോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ലോ​ക ഫു​ട്​​ബാ​ളി​െൻറ പു​തി​യൊ​രു പ​റു​ദീ​സ​യാ​യി സൗ​ദി മാ​റി​ക്ക​ഴി​ഞ്ഞു. ഈ ​ലോ​ക​ക​പ്പ് സൗ​ദി പ്രോ ​ലീ​ഗി​െൻറ വ​ൻ സ്വീ​കാ​ര്യ​ത​യ്ക്കു​ള്ള തെ​ളി​വാ​ണ്.

സൗ​ദി​യി​ലെ വി​വി​ധ ക്ല​ബു​ക​ളി​ലാ​യി ക​ളി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ഇ​രു​പ​ത്തി​മൂ​ന്നോ​ളം ക​ളി​ക്കാ​രാ​ണ് ഇ​ത്ത​വ​ണ ത​ങ്ങ​ളു​ടെ ദേ​ശീ​യ ടീ​മു​ക​ൾ​ക്കാ​യി ബൂ​ട്ട് കെ​ട്ടു​ന്ന​ത്. മി​ഡി​ൽ ഈ​സ്​​റ്റി​ൽ ഇ​ത്ര​യ​ധി​കം ക​ളി​ക്കാ​രെ ലോ​ക​വേ​ദി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് സൗ​ദി ലീ​ഗി​െൻറ ഉ​ന്ന​ത നി​ല​വാ​ര​ത്തെ കാ​ണി​ക്കു​ന്നു. 2024ൽ ​സൗ​ദി ക്ല​ബാ​യ അ​ൽ ഖാ​ദി​സി​യ​യി​ൽ ചേ​ർ​ന്ന് സീ​സ​ണി​ൽ 20 ഗോ​ളു​ക​ൾ അ​ടി​ച്ചു​കൂ​ട്ടി​യ മെ​ക്സി​ക്ക​ൻ താ​രം ജൂ​ലി​യ​ൻ ആ​ൻ​ഡ്രെ​സ് സ്വ​ന്തം നാ​ട്ടു​കാ​രു​ടെ ആ​ര​വ​ങ്ങ​ൾ​ക്കി​ടെ 2026 ലോ​ക​ക​പ്പി​ലെ ഗോ​ൾ വെ​ടി​ക്കെ​ട്ടി​ന് തി​രി കൊ​ളു​ത്തി​യ​ത് സൗ​ദി ഫു​ട്​​ബാ​ളി​ന് അ​ഭി​മാ​ന നി​മി​ഷ​മാ​യി.

മ​റ്റു പ്ര​മു​ഖ ടീ​മു​ക​ളി​ലെ സൗ​ദി സാ​ന്നി​ധ്യം പ​രി​ശോ​ധി​ച്ചാ​ൽ ഈ ​സ്വാ​ധീ​നം വ്യ​ക്ത​മാ​കും. സെ​ന​ഗ​ലി​നാ​യി വ​ല കാ​ക്കു​ന്ന എ​ഡ്വേ​ർ​ഡ് ഒ​സോ​ക്വു മെ​ൻ​ഡി, ഫോ​ർ​വേ​ഡ് സാ​ദി​യോ മാ​നെ, പ്ര​തി​രോ​ധ​ക്കോ​ട്ട പ​ണി​യു​ന്ന കാ​ലി​ഡോ​ഉ കൗ​ലി​ബാ​ലി എ​ന്നി​വ​രും, അ​ൾ​ജീ​രി​യ​യു​ടെ ആ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ക​രു​ത്തേ​കാ​ൻ ഫോ​ർ​വേ​ഡ് റി​യാ​ദ് ക​രീം മെ​ഹ്റ​സും മി​ഡ്ഫീ​ൽ​ഡി​ൽ ക​ളി മെ​ന​യാ​ൻ ഹു​സാ​മെ​ദ്ദീ​നും സൗ​ദി​യി​ലെ ക​ളി​പ​രി​ച​യ​ത്തി​െൻറ ക​രു​ത്തു​മാ​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ബ്ര​സീ​ലി​െൻറ കാ​വ​ൽ​പ്പ​ട​യി​ൽ റോ​ജ​ർ ഐ​ബാ​നെ​സ് ഡാ​സി​ൽ​വ​യും മി​ഡ്ഫീ​ൽ​ഡ് നി​യ​ന്ത്രി​ക്കാ​ൻ ഫാ​ബി​യോ ഹെ​ൻ​ഡ്രി​കും അ​ണി​നി​ര​ക്കു​മ്പോ​ൾ, പോ​ർ​ച്ചു​ഗ​ലി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ക്കു​ന്ന​ത് അ​ൽ ന​സ്റി​െൻറ ക​പ്പി​ത്താ​ൻ സാ​ക്ഷാ​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ്. കൂ​ട്ടി​ന് സൗ​ദി​യി​ലെ സ​ഹ​ക​ളി​ക്കാ​ര​നാ​യ ജോ​ഓ ഫെ​ലി​ക്സ് സെ​ക്വേ​റി​യ​യു​മു​ണ്ട്. കൂ​ടാ​തെ ഐ​വ​റി​കോ​സ്​​റ്റ്, കാ​റാ​ഗാ​വ്, ഈ​ജി​പ്ത്, ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ്, ഘാ​ന, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, മൊ​റോ​ക്കോ, പാ​ന​മ, സ്കോ​ട്ട്ലാ​ന്റ്, തു​ർ​ക്കി തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ സ്ക്വാ​ഡി​ലും സൗ​ദി സ്​​റ്റേ​ഡി​യ​ങ്ങ​ളെ പ്ര​ക​മ്പ​നം കൊ​ള്ളി​ക്കാ​റു​ള്ള പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളു​ണ്ട്.

ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച സൗ​ദി​യു​ടെ ആ​ദ്യ അ​ങ്ക​ത്തി​ൽ ത​ന്നെ കാ​ണാം. സൗ​ദി​യു​ടെ വ​ല കാ​ക്കു​ന്ന അ​ൽ​ഉ​ല എ​ഫ്സി​യു​ടെ മു​ഹ​മ്മ​ദ് ഖ​ലീ​ൽ അ​ൽ ഒ​വൈ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഗോ​ള​ടി​ക്കാ​ൻ യു​റ​ഗ്വാ​യു​ടെ ഡാ​ർ​വി​ൻ ഗ​ബ്രി​യേ​ൽ നു​നെ​സ് റി​ബേ​റി​യോ ഇ​ര​മ്പി​യെ​ത്തു​മ്പോ​ൾ, അ​ദ്ദേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സൗ​ദി ജേ​ഴ്സി​യി​ൽ നെ​ഞ്ചു​റ​പ്പോ​ടെ കാ​വ​ൽ നി​ൽ​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​െൻറ സൗ​ദി ക്ല​ബാ​യ അ​ൽ​ഹി​ലാ​ലി​ലെ സ​ഹ​ക​ളി​ക്കാ​രാ​യ അ​ലി ല​ജാ​മി​യും ഹ​സ​ൻ അ​ൽ​തം​പ​ക്തി​യും മൊ​തെ​ബ് അ​ൽ​ഹ​ർ​ബി​യു​മാ​യി​രി​ക്കും. ക്ല​ബ്ബി​ലെ സ​ഹ​ക​ളി​ക്കാ​ർ ലോ​ക​വേ​ദി​യി​ൽ പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന ഈ ​കാ​ഴ്ച കാ​ൽ​പ​ന്ത് ക​ളി​യു​ടെ വ​ല്ലാ​ത്തൊ​രു ചാ​രു​ത ത​ന്നെ​യാ​ണ്. മു​ഹ​മ്മ​ദ് ഖ​ലീ​ൽ അ​ൽ​ഒ​വൈ​സി കാ​വ​ൽ നി​ൽ​ക്കു​ക​യും സാ​ലെം ദോ​സ​രി പ​ട ന​യി​ക്കു​ക​യും ചെ​യ്യു​ന്ന സൗ​ദി അ​റേ​ബ്യ ക​ന​ക​ക്കി​രീ​ടം ഉ​യ​ർ​ത്തു​മെ​ന്ന സു​മോ​ഹ​ന മു​ഹൂ​ർ​ത്തം സ്വ​പ്നം കാ​ണു​ക​യാ​ണ് ആ​രാ​ധ​ക​ർ.

ഒ​പ്പം, ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ആ​ഭ്യ​ന്ത​ര ക്ല​ബു​ക​ളി​ലെ താ​ര​ങ്ങ​ൾ ഇ​ത​ര രാ​ജ്യ​ങ്ങ​ളു​ടെ ജേ​ഴ്സി​യി​ൽ പോ​രാ​ടു​ന്ന​ത് കാ​ണാ​നും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി ഉ​റ​ക്ക​മി​ള​ക്കാ​ൻ അ​വ​ർ ത​യ്യാ​റാ​ണ്. പ​ല രാ​ജ്യ​ങ്ങ​ളി​ലെ ക​ളി​ക്കാ​രി​ലൂ​ടെ ക​ളി​മൈ​താ​ന​ങ്ങ​ളി​ൽ സൗ​ദി​യു​ടെ പെ​രു​മ ഉ​യ​രു​ന്ന​ത് പു​ള​ക​ത്തോ​ടെ​യാ​ണ് കാ​ൽ​പ​ന്തി​നെ പ്ര​ണ​യി​ക്കു​ന്ന സൗ​ദി ജ​ന​ത നോ​ക്കി​ക്കാ​ണു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballSaudi NewsGulf UpdateSaudi Arabia
News Summary - Article about saudi arabia foot ball
Next Story