Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹ​ജ്ജ് ഒ​രു​ക്കം; ഹ​ജ്ജ് കാ​ര്യാ​ല​യ​ങ്ങ​ളു​മാ​യി യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
hajj
cancel

മ​ക്ക: ഹ​ജ്ജ് സീ​സ​ണി​ന്റെ മു​ൻ​കൂ​ട്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം 78 രാ​ജ്യ​ങ്ങ​ളി​ലെ ഹ​ജ്ജ് കാ​ര്യ ഓ​ഫീ​സു​ക​ളു​മാ​യി പ്രാ​രം​ഭ യോ​ഗ​ങ്ങ​ൾ ന​ട​ത്തി. ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വി​നു മു​മ്പു​ള്ള ക​രാ​റു​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​മ​യ​ക്ര​മ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നും ഒ​രു​ക്ക​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​ണി​ത്.

സീ​സ​ണി​നാ​യു​ള്ള ത​യ്യാ​റെ​ടു​പ്പ് ഘ​ട്ട​ങ്ങ​ൾ, സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​പാ​ടി​യു​ടെ പു​രോ​ഗ​തി, സ​മ​ഗ്ര പാ​ക്കേ​ജ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, അം​ഗീ​കൃ​ത സേ​വ​ന ദാ​താ​ക്ക​ളു​മാ​യി ക​രാ​റി​ലെ​ത്ത​ൽ, താ​മ​സ​സൗ​ക​ര്യം, ഗ​താ​ഗ​തം, ഭ​ക്ഷ​ണം, ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, ഹ​ജ്ജ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും എ​ന്നി​വ യോ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

ഹ​ജ്ജ് കാ​ര്യ ഓ​ഫീ​സു​ക​ളു​മാ​യി മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കു​ന്ന മു​ൻ​കൂ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഒ​രു​ക്ക​ങ്ങ​ളു​ടെ നി​ല​വാ​രം നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക, വെ​ല്ലു​വി​ളി​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ക, ഓ​രോ ഘ​ട്ട​ത്തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും തീ​യ​തി​ക​ളും നി​ർ​ണ​യി​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ത് വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളു​ടെ​യും സൂ​ച​ക​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​ജ്ജ് സീ​സ​ണി ന്റെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​യ്യാ​റെ​ടു​പ്പി​ൽ നി​ന്ന് നി​ർ​വ്വ​ഹ​ണ​ത്തി​ലേ​ക്ക് മാ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്നു. 500 ല​ധി​കം ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തും 80ല​ധി​കം സ​ർ​ക്കാ​ർ-​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​ങ്ങ​ളു​മാ​യും 5,000ല​ധി​കം സേ​വ​ന ദാ​താ​ക്ക​ളു​മാ​യും സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്ന ‘ഇ​ല​ക്ട്രോ​ണി​ക് പാ​ത’​വ​ഴി​യാ​ണ് വി​ദേ​ശ ഹ​ജ്ജ് യാ​ത്രി​ക​ർ​ക്കാ​യു​ള്ള ക​രാ​റു​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

ഇ​ത് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ക​രാ​റു​ക​ൾ ഉ​റ​പ്പു​വ​രു ത്താ​നും ഹ​ജ്ജ് കാ​ര്യ ഓ​ഫീ​സു​ക​ളും സേ​വ​ന ദാ​താ​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. പു​തി​യ സീ​സ​ണി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ത​യ്യാ​റെ​ടു​പ്പ് രേ​ഖ​യും സ​മ​യ​ക്ര​മ​വും ഹ​ജ്ജ് കാ​ര്യ ഓ​ഫീ​സു​ക​ൾ​ക്ക് കൈ​മാ​റി​ക്കൊ​ണ്ട് ക​ഴി​ഞ്ഞ ഹ​ജ്ജ് വേ​ള​യി​ലാ​ണ് അ​ടു​ത്ത ഹ​ജ്ജ് സീ​സ​ണി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hajj Preparations: Authorities Hold Coordination Meeting with Hajj Offices
Next Story