Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ഖാ​ല​ക​ളി​ല്‍...

ബ​ഖാ​ല​ക​ളി​ല്‍ സി​ഗ​ര​റ്റ്, പ​ഴം ​പ​ച്ച​ക്ക​റി, ഇ​റ​ച്ചി വി​ൽ​പ​ന​ക്ക്​ വി​ല​ക്ക്​

text_fields
bookmark_border
ബ​ഖാ​ല​ക​ളി​ല്‍ സി​ഗ​ര​റ്റ്, പ​ഴം ​പ​ച്ച​ക്ക​റി, ഇ​റ​ച്ചി വി​ൽ​പ​ന​ക്ക്​ വി​ല​ക്ക്​
cancel

റി​യാ​ദ്​: രാ​ജ്യ​ത്തെ ബ​ഖാ​ല​ക​ളി​ൽ (മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്) ഇ​നി സി​ഗ​ര​റ്റും മ​റ്റു പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളും പ​ഴം പ​ച്ച​ക്ക​റി​ക​ളും ഇ​റ​ച്ചി​യും വി​ൽ​ക്കാ​നാ​വി​ല്ല. മു​നി​സി​പ്പ​ൽ ഗ്രാ​മീ​ണ ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഇ​വ​യു​ടെ വി​ൽ​പ​ന നി​രോ​ധി​ച്ചു​കൊ​ണ്ട്​ നി​യ​മ പ​രി​ഷ്​​കാ​രം ന​ട​പ്പാ​ക്കി. ബ​ഖാ​ല (മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്), സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്, ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്​ എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പി​ന്​ നി​ല​വി​ലു​ള്ള നി​യ​മാ​വ​ലി​യി​ലാ​ണ്​ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്​. ബ​ഖാ​ല​ക​ളി​ലും ചെ​റു​കി​ട സ്​​റ്റാ​ളു​ക​ളി​ലും പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍ഗ​ങ്ങ​ളും ഈ​ത്ത​പ്പ​ഴ​വും ഇ​റ​ച്ചി​യും സി​ഗ​ര​റ്റും ഇ​ല​ക്‌​ട്രോ​ണി​ക് സി​ഗ​ര​റ്റും ഹു​ക്ക​യും പു​ക​യി​ല​യും വി​ൽ​ക്കാ​ൻ പാ​ടി​ല്ല.

എ​ന്നാ​ൽ ഇ​വ​യെ​ല്ലാം സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ വി​ല്‍ക്കാം. അ​തേ​സ​മ​യം സൂ​പ്പ​ർ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഇ​റ​ച്ചി വി​ല്‍പ​ന​ക്ക് പ്ര​ത്യേ​ക ലൈ​സ​ന്‍സ് നേ​ട​ണം. എ​ന്നാ​ൽ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഈ ​വ​ക​തി​രി​വു​ക​ളി​ല്ല. ഈ ​പ​റ​ഞ്ഞ എ​ല്ലാ​ത്ത​രം ഉ​ല്‍പ​ന്ന​ങ്ങ​ളും വി​ല്‍ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്. പ്രീ-​പെ​യ്ഡ് മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍ജ് കൂ​പ്പ​ണു​ക​ള്‍, മൊ​ബൈ​ൽ ഫോ​ൺ ചാ​ര്‍ജ​റു​ക​ള്‍ എ​ന്നി​വ ബ​ഖാ​ല​ക​ളി​ലും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ലും ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ലും വി​ല്‍ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്.

മു​നി​സി​പ്പ​ൽ കാ​ര്യ മ​ന്ത്രി മാ​ജി​ദ് അ​ല്‍ഹു​ഖൈ​ല്‍ ആ​ണ് പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ച​ത്.പു​തി​യ നി​യ​മ​പ്ര​കാ​രം ബ​ഖാ​ല​ക​ൾ​ക്ക്​ മി​നി​മം 24 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്​​തീ​ർ​ണം ഉ​ണ്ടാ​യി​രി​ക്ക​ണം. സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ൾ​ക്ക്​ മി​നി​മം 100 ച​തു​ര​ശ്ര​മീ​റ്റ​റും ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ൾ​ക്ക്​ മി​നി​മം 500 ച​തു​ര​ശ്ര​മീ​റ്റ​റു​മാ​ണ്​ ആ​വ​ശ്യ​മാ​യ വി​സ്​​തീ​ർ​ണം. പു​തി​യ നി​യ​മം ന​ട​പ്പാ​യെ​ങ്കി​ലും എ​ന്നാ​ല്‍ നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പ​ദ​വി ശ​രി​യാ​ക്കാ​ന്‍ ആ​റു മാ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsLatest NewsSaudi Arabian News
News Summary - Ban on sale of cigarettes, fruits, vegetables, and meat in grocery stores
Next Story