ബഷീർ കടലുണ്ടിയുടെ മൃതദേഹം ഇന്ന് മക്കയിൽ ഖബറടക്കും
text_fieldsമക്ക: മക്കയിലെ താമസകേന്ദ്രത്തിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ച തീർഥാടകൻ ബഷീർ കടലുണ്ടിയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ മക്കയിൽ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയായശേഷം മകൻ മുഹ്സിൻ മൃതദേഹം ഏറ്റുവാങ്ങി. രാത്രി ഇശാ നമസ്കാരശേഷം ഹറമിൽ മയ്യിത്ത് നമസ്കാരം നടക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ജെ.ഡി.റ്റി ഇസ്ലാം സ്കൂൾ റിട്ട. അധ്യാപകൻ ബഷീർ കടലുണ്ടി ആഗസ്റ്റ് 11-നാണ് അസീസിയയിലെ 300 ാം നമ്പർ താമസ കേന്ദ്രത്തിൽ ലിഫ്റ്റ് ചേംബറിനുള്ളിൽ വീണ് മരിച്ചത്. ചവിട്ടുനിലയില്ലാതെ പ്രവർത്തിച്ച ലിഫ്റ്റിൽ കയറി താഴേക്ക് വീഴുകയായിരുന്നു. കെട്ടിട അധികൃതരുടെ അനാസ്ഥ കാരണമാണ് ദാരുണ അപകടം ഉണ്ടായത്. മൃതദേഹം കണ്ടെത്തിയത് അപകടം നടന്ന് പത്ത് മണിക്കൂർ പിന്നിട്ടായിരുന്നു. അപകടക്കേസായതിനാലാണ് ഖബറടക്കം വൈകിയത്. ഭാര്യ സാജിതയോടൊപ്പമാണ് ബഷീർ മാസ്റ്റർ ഹജ്ജ് നിർവഹിക്കാനെത്തിയത്. സംഭവത്തെ തുടർന്ന് നാട്ടിൽ നിന്ന് മകൻ ബഷീർ ഉമ്മക്ക് കൂട്ടിനായി മക്കയിലെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.