Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഒരു പ്രവാസിയുടെ...

‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ’ പുസ്തകം റിയാദിൽ പ്രകാശനം ചെയ്തു

text_fields
bookmark_border
‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ’ പുസ്തകം റിയാദിൽ പ്രകാശനം ചെയ്തു
cancel
camera_alt

ടി.​പി. മു​ഹ​മ്മ​ദ് ര​ചി​ച്ച ‘ഒ​രു പ്ര​വാ​സി​യു​ടെ ലോ​ക​സ​ഞ്ചാ​ര​ങ്ങ​ൾ: അ​മേ​രി​ക്ക മു​ത​ൽ തു​ർ​ക്കി​യ വ​രെ’ എ​ന്ന പു​സ്ത​കം എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ പ്ര​കാ​ശ​നം ചെയ്യുന്നു 

റിയാദ്: ടി.പി.എം ഗ്രൂപ് ചെയർമാനും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ ടി.പി. മുഹമ്മദ് രചിച്ച ‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ: അമേരിക്ക മുതൽ തുർക്കിയ വരെ’ എന്ന പുസ്തകം റിയാദിൽ പ്രകാശനം ചെയ്തു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കലാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.

വായനക്കാരെ തന്നോടൊപ്പം കൂട്ടി, കാണാത്ത ലോകങ്ങളിലേക്കും ദേശങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന അപൂർവമായൊരു രചനാശൈലിയാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്കുകളുടെ ചാരുതകൊണ്ട് ശിൽപതുല്യമായി നിർമിച്ചെടുത്ത ഒരു ദേശസഞ്ചാരമാണ് ഈ പുസ്തകമെന്ന് കൃതി പരിചയപ്പെടുത്തിയ എഴുത്തുകാരി സബീന എം. സലി പറഞ്ഞു.

മലസ് ചെറീസ് റസ്റ്റാറൻറ് ഹാളിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകനായ വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദമ്മാം അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഹാജി ബ്ലാത്തൂർ പുസ്തകത്തിെൻറ ആദ്യപ്രതി ഏറ്റുവാങ്ങി. ഷഹബാസ് ബഷീർ ഹുദവിയുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ മോഡേൺ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.പി. അബ്ദുൽ അസീസ് സ്വാഗതം ആശംസിച്ചു.

ടി.പി. മുഹമ്മദ് തന്നെ രചിച്ച ‘കാവ്യ നിലാവ്’ എന്ന കവിതാസമാഹാരത്തിെൻറ കവർ പ്രകാശനത്തിനും ഇതേ വേദി സാക്ഷിയായി. മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് കവർ പ്രകാശനം നിർവഹിച്ച ചടങ്ങിൽ ബിസിനസ് ട്രെയിനർ ഇബ്രാഹിം സുബ്ഹാൻ അത് ഏറ്റുവാങ്ങി. ശുഐബ് പനങ്ങാങ്ങര (കെ.എം.സി.സി), നാസർ കാരക്കുന്ന് (കേളി), സനൂബ് പയ്യന്നൂർ (കിയോസ്), ഖാദർ (മാനേജർ, അൽമുന സ്കൂൾ ദമ്മാം), ജയൻ കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം) എന്നിവർ ആശംസകൾ നേർന്നു. ടി.പി. മുഹമ്മദിനെ ചടങ്ങിൽ സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. എഴുത്തുകാരായ സുബൈദ കോമ്പിൽ, ഖമർ ബാനു, അനിത്ര, നിഖില സമീർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. മുക്താർ കണ്ണൂർ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadhBook PublishedSaudi Arabian News
News Summary - book was published in Riyadh
Next Story