Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്തീഫിൽ കാർ കടലിൽ​...

ഖത്തീഫിൽ കാർ കടലിൽ​ വീണ്​ ആറ്​ യുവാക്കൾ മരിച്ചു

text_fields
bookmark_border
ഖത്തീഫിൽ കാർ കടലിൽ​ വീണ്​ ആറ്​ യുവാക്കൾ മരിച്ചു
cancel

ദമ്മാം: ഖത്തീഫിൽ കാർ കടലിലേക്ക്​ വീണ്​ ആറ്​ യുവാക്കൾ മുങ്ങി മരിച്ചു. ഖത്തീഫിലെ ദാന സ​െൻററിന്​ സമീപം കടൽ തീരത്തോട്​ ചേർന്ന സ്​ഥലത്ത്​ തിങ്കളാഴ്​ച ​ൈവക​ുന്നേരമാണ്​ ദാരുണമായ അപകടം​. 
15 ^20 വയസ്​ ​വരുന്ന യുവാക്കളാണ്​ മരിച്ചത്​. വാഹനം ഒാടിക്കൊണ്ടിരിക്കെ കടലിനോട്​ ചേർന്ന സുരക്ഷാഭിത്തിയിലിടിച്ച്​ നിയന്ത്രണം വിട്ട്​ കടലിലേക്ക്​ മറിയുകയായിരുന്നു​. പതിവ്​ പട്രോളിംങിനിടെ തീര സംരക്ഷണ സേനയാണ്​ ആദ്യം അപകട സ്​ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചതെന്ന്​ കിഴക്കൻ​ പ്രവിശ്യ തീരസംരക്ഷണ സേന ഒൗദ്യോഗിക വക്​താവ്​ ഉമർ ഇബ്​ൻ മുഹമ്മദ്​ അൽ അക്​ലബി വ്യക്​തമാക്കി. 
ഉടൻ തന്നെ സെർച്ച്​ ആൻറ്​ ​െറസ്​ക്യൂ കോ ഒാർഡിനേഷൻ ​െസൻററിൽ വിവരമറിയിച്ചതിനെ തുടർന്ന്​ സിവിൽ ഡിഫൻസ്​, ഗതാഗത വകുപ്പ്​, റെഡ്​ ക്രസൻറ്​ എന്നിങ്ങനെ വിവിധ വകുപ്പുകൾ സംഭവ സ്​ഥലത്ത്​ കുതി​െച്ചത്തി. 
തീര സംരക്ഷണ സേനയി​െല വിദഗ്​ധ സംഘം പൂർണമായും ​െവള്ളത്തിൽ മുങ്ങിയ വാഹനത്തി​​െൻറ ഡോർ തകർത്താണ്​ രക്ഷാ പ്രവർത്തനം നടത്തിയത്​. 
അപ്പോഴേക്കും വാഹനത്തിലുണ്ടായിരുന്ന ആറു പേരും മരിച്ചിരുന്നു. പിന്നീട്​ ക്രെയിനുപയോഗിച്ചാണ്​ വാഹനം പുറത്തെടുത്തത്​. 
അപകട​ത്തെ കുറിച്ച അന്വേഷണം പുരോഗമിക്കുന്നതായി അധിക​ൃതർ വ്യക്​തമാക്കി. കഴിഞ്ഞ മാസം സമാന രീതിയിൽ മറ്റൊരു അപകടത്തിൽ സ്വദേശി പൗരൻ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - car accident saudi
Next Story