ചന്ദ്രന് സൗദി മണ്ണിൽ അന്ത്യവിശ്രമം
text_fieldsജിസാൻ: രണ്ടു പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസിയായിരുന്ന ചന്ദ്രന് അന്ത്യവിശ്രമവും സൗദി മണ്ണിൽ തന്നെ. കഴിഞ് ഞ ആഴ്ച ജീസാനിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ചാത്തർ കുന്നിൽ ചന്ദ്രൻ എന്ന ബാബുവിെൻറ (46) മൃതദേഹമാണ് അബുഹ ാരിഷ് മുനിസിപ്പാലിറ്റി അതിർത്തിയിൽ ഇതര മതസ്ഥരുടെ ശ്മാശനത്തിൽ സംസ്കരിച്ചത്. ഹൃദയാഘാതം മൂലം മരിച്ച ചന്ദ്രെൻറ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ജീസാനിലെ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി. ശേഷം ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മറ്റി സെക്രട്ടറി ദിലീപ് കളരിക്കമണ്ണിലിെൻറ നേതൃത്വത്തിൽ ഹിന്ദുമത ചടങ്ങുകൾ പൂർത്തിയാക്കിയായിരുന്നു സംസ്ക്കാരം. മുസ്ലിംകൾ അല്ലാത്തവർ മരിച്ചാൽ മൃതദേഹം സാധാരണ രീതിയിൽ നാട്ടിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. എന്നാൽ കോവിഡ് 19 പശ്ചാത്തലത്തിൽ മൃതദേഹം നാട്ടില കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ നാട്ടിലുള്ള ഇദ്ദേഹത്തിെൻറ ഭാര്യയെയും ബന്ധുക്കളെയും പ്രശ്നം ബോധ്യപ്പെടുത്തുകയായിരുന്നു.
സൗദിയിൽ തന്നെ സംസ്കരിക്കാൻ അവർ സമ്മതം അറിയിച്ചു. ഇതര മതസ്ഥരെ സംസ്കരിക്കാനുള്ള സൗകര്യം ജീസാനിൽ പതിറ്റാണ്ടുകൾക്ക് മുേമ്പ നിലവിലുണ്ട്. ചന്ദ്രെൻറ സ്പോൺസർ അലി അഹമ്മദ് ഹസ്സൻ ഹത്താൻ, സാമൂഹിക പ്രവർത്തകരായ മൊയ്തീൻ കോട്ടയം, ഷമീർ ബാബു മലയിൽ, അംജദ് കരുവാരക്കുണ്ട്, നൗഫൽ ആലപ്പുഴ, ദിലീപ്, ഹാരിസ് കുന്നംകുളം, സജിത് കായംകുളം, ബഷീർ, ഷംസുദ്ദീൻ, നജീബ് പത്തിരിയാൽ, ഷിബു, ബിജു തോമസ്, അബ്ദുറഹ്‌മാൻ കുറ്റിക്കാട്ടിൽ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.