നജ്റാനിൽ സിറ്റി ഫ്ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നാളെ
text_fieldsനജ്റാനിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന സിറ്റി ഫ്ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്
റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നജ്റാനിൽ ബുധനാഴ്ച (ജൂലൈ 30) പ്രവർത്തനം ആരംഭിക്കും. നഗരത്തിൽ അല്‍അസ്സാം മാളിലെ ഗ്രൗണ്ട് ഫ്ലോറില്‍ ഒരുക്കിയിരിക്കുന്ന ഹൈപ്പറിന്റെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് നടക്കും. ഫ്ലീരിയ ഗ്രൂപ് ചെയര്മാന് ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, മാനേജിങ് ഡയറക്ടര്‍ ടി.എം. അഹമ്മദ് കോയ, സീനിയര്‍ ഡയറക്ടര്‍ ഇ.കെ. റഹീം, ഡയറക്ടര്‍മാരായ മുഹസിന് അഹമ്മദ്, റാഷിദ് അഹമ്മദ്, നജ്റാനിലെ പൗരപ്രമുഖര്‍, വിവിധ സാമൂഹിക പ്രതിനിധികള്‍ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.
സൗദിയിലെ ഉപഭോക്താക്കള്‍ക്ക് എന്നും കുറഞ്ഞ വിലയില്‍ മികച്ച ഉൽപന്നങ്ങള് നല്‍കിവരുന്ന സിറ്റി ഫ്ലവര്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന വില്പനയോടനുബന്ധിച്ച് ആദ്യത്തെ 200 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി സമ്മാനികകും. ഓരോ 100 റിയാൽ പര്ചേസിനാണ് 50 റിയാലിന്റെ ഗിഫ്റ്റ് വൗചര്‍. കൂടാതെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാന മത്സര പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ ആഴ്ചയിലും 10 പേര്‍ക്ക് 10 ടി.വി സമ്മാനമായി നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യവിഭവങ്ങളുടെ വലിയൊരു ശ്രേണിയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സൗദിയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ നജ്റാനിലെ ഹൈപ്പറില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനായിട്ടുള്ള ഫുഡ് കോര്‍ട്ട് എന്നിവയും പുതിയ ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്.
സൗദി- ഇന്ത്യന്‍ പച്ചക്കറികള്‍, വിവിധ രാജ്യങ്ങളിലെ പഴവര്‍ഗങ്ങള്‍, മത്സ്യം, റെഡ് മീറ്റ്, ലോകോത്തര തുണിത്തരങ്ങള്‍ ആരോഗ്യ സൗന്ദര്യ വര്‍ധക ഉൽപന്നങ്ങള്, പാദരക്ഷകള്‍, ഫാഷന്‍ ജൂവലറി, ഇലക്ട്രോണിക്സ്, മെന്സ്വെയര്, ഹൗസ്ഹോള്‍ഡ്സ്, സ്റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്സ്, ഹോം ലിനെന്‍, ബാഗ്സ്, ലഗേജ്, വാച്ചുകള്‍, ടോയ്സ് എന്നിവക്ക് പുറമെ സ്വീറ്റ്സ്, ചോക്ലേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്സ് തുടങ്ങിയ ഡിപ്പാർട്ട്മെൻറുകളിലായി 25,000ലധികം ഉല്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് വക്താക്കള്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.