മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിന് ആദരമായി തപാൽ സ്റ്റാമ്പ്
text_fieldsമക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിനെ ആദരിച്ച് സൗദി പോസ്റ്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്
മക്ക: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ഉപദേശകനും മക്ക ഗവർണറുമായ അമീർ ഖാലിദ് അൽ ഫൈസലിനോടുള്ള ആദരസൂചകമായി സൗദി പോസ്റ്റ് പുതിയ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. സൗദിയുടെ സാംസ്കാരികവും സാമൂഹികവുമായ വികസനത്തിന് ഗവർണർ നൽകിയ മഹത്തായ സംഭാവനകളെ പരിഗണിച്ചാണ് പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പ് അധികൃതർ പുറത്തിറക്കിയത്.
രാജ്യത്തെ പ്രമുഖരായ ദേശീയ വ്യക്തികളെ ആദരിച്ചും അവരുടെ മഹിതമായ സേവനങ്ങളെ പ്രകീർത്തിച്ചും സൗദി പോസ്റ്റ് നിരവധി അനുസ്മരണ സ്റ്റാമ്പുകൾ പുറത്തിറക്കുന്നതിെൻറ ഭാഗമായാണ് അമീർ ഖാലിദ് അൽ ഫൈസലിെൻറ പേരിലും തപാൽ മുദ്ര പ്രസിദ്ധീകരിച്ചത്.
പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കാൻ അംഗീകാരം നൽകിയതിന് അമീർ ഖാലിദ് സൽമാൻ രാജാവിനോട് നന്ദി പറഞ്ഞു. പൊതുസേവന ജീവിതത്തിെൻറ തുടക്കം മുതൽ രാജാവ് നൽകിയ വലിയ പിന്തുണയും മാർഗനിർദേശവും ഈ ബഹുമതി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടും മക്ക ഗവർണർ പ്രത്യേകം നന്ദി പറഞ്ഞു. രാജ്യത്തിെൻറ നേതൃത്വത്തിെൻറ ഉദാരമായ ഒരു സവിശേഷതയാണ് അംഗീകാരം നൽകുന്ന രീതിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പക്വമതികളായ നേതൃത്വത്തിന് കീഴിൽ രാജ്യത്തിെൻറ അഭിമാനാർഹമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സമാധാനപൂർവമായ ഒരു രാജ്യമായി ഇനിയും നിലനിൽക്കാൻ പ്രത്യേകം പ്രാർഥിക്കുന്നതായും മക്ക ഗവർണർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.