ജീസാനിലെ സാംത മേഖലയിൽ സമ്പൂർണ കർഫ്യൂവിൽ ഇളവ്
text_fieldsജിദ്ദ: ദക്ഷിണ സൗദിയിൽ ജീസാനിലെ സാംത്വ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ കർഫ്യുവിന് തിങ്കളാഴ്ച മുതൽ ഇളവ് വരുത്തിയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ വകുപ്പിെൻറ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
മേഖലയിലുള്ളവർക്ക് തങ്ങളുടെ ആവശ്യങ്ങളുമായി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ പുറത്തിറങ്ങാം. കർഫ്യുവിൽ നിന്ന് നേരത്തെ ഇളവ് നൽകിയ സ്ഥാപനങ്ങൾക്ക് ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ച് പ്രവർത്തനം തുടരാം. കോവിഡ് വ്യാപനം തടഞ്ഞ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് നടപടികളെല്ലാം.
തീരുമാനം പുനഃപരിശോധനക്ക് വിേധയമാണ്. എല്ലാവരും പൊതുതാൽപര്യം കണക്കിലെടുത്ത് അകലം പാലിച്ചും ആരോഗ്യ സുരക്ഷ നിർദേശങ്ങൾ അനുസരിച്ചും കഴിയണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ശഅ്ബാൻ 24നാണ് ജീസാൻ മേഖലയിലെ സാംത്വ, ദാഇർ എന്നിവിടങ്ങളിൽ മുഴുവൻസമയ കർഫ്യു ഏർപ്പെടുത്തിയത്. ഇപ്പോൾ ആരോഗ്യ വകുപ്പിെൻറ ശിപാർശ പ്രകാശം സാംത്വഇയിലെ കർഫ്യുവിനാണ് ഇളവ് നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.