കോവിഡ്: ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചു
text_fieldsറിയാദ്/ദമ്മാം: ഗൾഫിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച മൂന്ന് മലയാളികൾ മരിച്ചു. സൗദി അറേബ്യയിൽ രണ്ടുപേരും ഒമാനിൽ ഒരാളുമാണ് മരിച്ചത്. പാലക്കാട് പള്ളിപ്പുറം പെഴുങ്കര സ്വദേശി സി.ടി. സുലൈമാൻ (63), കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടർ ഷാജി (53) എന്നിവരാണ് സൗദിയിൽ മരിച്ചത്. സുലൈമാൻ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ശരീഫ. മക്കൾ: ശംലിഖ്, ശബീല്, ശഹീൻ. മരുമക്കൾ: ശബീന, തൻസീറ. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
30 വർഷമായി അൽേഖാബാറിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ വിക്ടർ ഷാജി ദമ്മാം സെൻട്രൽ ആശുപത്രിയിലാണ് മരിച്ചത്. ശ്വാസ തടസ്സവും ചുമയും കഠിനമായതോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഭാര്യ: മോളി ഷാജി. മക്കൾ: ജിയോ ഷാജി, ജീന ഷാജി. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ.
ആലപ്പുഴ പുന്നപ്ര പറവൂർ തൂക്കുകുളം കരിപ്പുറത്തുവെളിയിൽ പരേതനായ രാമകൃഷ്ണപണിക്കരുടെ മകൻ സി.ആർ. വിജയകുമാറാണ് (48) ഒമാനിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുനിതകുമാരി. മക്കൾ: വിനിത, വിഷ്ണു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.