ക്രിസ്റ്റാനോ റൊണാൾഡോയുടെ കാർ സ്വന്തമാക്കണോ? ലേലത്തിൽ പങ്കെടുത്തു കാർ സ്വന്തമാക്കാം
text_fieldsറിയാദ്: ലോകപ്രശസ്ത ഫുട്ബാൾ താരവും സൗദിയിലെ അൽ നസ്ർ ക്ലബ് ടീം ക്യാപ്റ്റനുമായ ക്രിസ്റ്റാനോ റൊണാൾഡോ ഉപയോഗിച്ച കാർ സ്വന്തമാക്കാൻ അവസരം. കഴിഞ്ഞ സീസണിൽ താരം ഔദ്യോഗികമായി ഓടിച്ചിരുന്ന BMW XM Label RED 2024 മോഡൽ കാർ ആണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്.
ലേലത്തിലൂടെയാണ് കാർ സ്വന്തമാക്കാനുള്ള അവസരം. https://webook.com വെബ്സൈറ്റ് വഴി സെപ്തംബർ ഒമ്പത് വരെ ലേലത്തിൽ പങ്കെടുക്കാം. 18 വയസിന് മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ലേലത്തിൽ പങ്കെടുക്കാം.
ലേലത്തിൽ പങ്കെടുക്കുന്നതിന് 10,000 റിയാൽ മുൻകൂട്ടി അടക്കണം. ലേലക്കാരന്റെ പ്രതിബദ്ധതയുടെ ഉറപ്പായി ഈ തുക സൂക്ഷിക്കും. ലേലത്തിൽ വിജയിച്ചില്ലെങ്കിൽ ഈ തുക മുഴുവനായും തിരികെ ലഭിക്കും. അഥവാ, ലേലത്തിൽ വിജയിച്ചതിന് ശേഷം മുഴുവൻ തുകയും അടക്കാൻ പരാജയപ്പെട്ടാൽ ഈ തുക തിരികെ ലഭിക്കില്ല. 7,24,500 റിയാൽ (ഏകദേശം 1 കോടി 70 ലക്ഷം രൂപ) ആണ് ലേലത്തിലെ പ്രാരംഭ തുക.
കാർ സ്വന്തമാക്കുന്നയാൾക്ക് ക്രിസ്റ്റാനോ റൊണാൾഡോ ഔദ്യോഗികമായി ഒപ്പിട്ട നെയിംപ്ലേറ്റ് അടക്കമായിരിക്കും കാർ ലഭിക്കുക. ലേലത്തിൽ വിജയിക്കുന്ന ആളെ ഇമെയിൽ വഴിയോ Webook.com പ്ലാറ്റ്‌ഫോം വഴിയോ അറിയിക്കും. ലേലത്തിൽ വിജയിക്കുന്നവർ ബാങ്ക് ട്രാൻസ്ഫർ വഴി ബി.എം.ഡബ്ലിയു അധികൃതരുമായി ഏകോപിപ്പിച്ച് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മുഴുവൻ പണവും അടക്കണം. ലേലം അവസാനിച്ചതിന് ശേഷം വിജയിക്ക് ബാങ്ക് വിശദാംശങ്ങൾ നൽകും. നികുതികൾ, തീരുവകൾ, ഷിപ്പിംങ് ചെലവുകൾ പോലുള്ള അധിക ഫീസുകൾ ലേലക്കാരന്റെ ഉത്തരവാദിത്തമായിരിക്കും.
ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് കാർ നേരിട്ടോ യോഗ്യതയുള്ള മൂന്നാം കക്ഷി വഴിയോ പരിശോധിക്കാനുള്ള അവസരമുണ്ട്. ലേലം ഉറപ്പിച്ചതിന് ശേഷം കാറിൽ കണ്ടെത്തുന്ന ഏതെങ്കിലും അപാകതകൾക്ക് തങ്ങൾ ഉത്തരവാദികൾ ആയിരിക്കില്ലെന്ന് Webook.com ഉം ബി.എം.ഡബ്ലിയു കമ്പനിയും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.