Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യ-സൗദി പ്രതിരോധ...

ഇന്ത്യ-സൗദി പ്രതിരോധ സഹകരണം ശക്തമാക്കാൻ നിർണായക ചർച്ച​​; ഇന്ത്യൻ അംബാസഡറും സൗദി പ്രതിരോധ മന്ത്രാലയ പ്രതിനിധിയും കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഇന്ത്യ-സൗദി പ്രതിരോധ സഹകരണം ശക്തമാക്കാൻ നിർണായക ചർച്ച​​; ഇന്ത്യൻ അംബാസഡറും സൗദി പ്രതിരോധ മന്ത്രാലയ പ്രതിനിധിയും കൂടിക്കാഴ്​ച നടത്തി
cancel

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതി​െൻറ ഭാഗമായി റിയാദിൽ നിർണായക ചർച്ചകൾ നടന്നു. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി പ്രതിരോധ മന്ത്രാലയത്തിലെ ജനറൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാദ് അബ്​ദുൽ മാലിക് അൽ ശൈഖുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വിപുലീകരിക്കാൻ ധാരണയായത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനെക്കുറിച്ചും, ഈ രംഗത്തെ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി. തന്ത്രപ്രധാനമായ സഹകരണം വിപുലീകരിക്കാനും, പുതിയ പങ്കാളിത്ത മേഖലകൾ രൂപപ്പെടുത്താനും, വരും വർഷങ്ങളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുമുള്ള ഇന്ത്യയുടെയും സൗദി അറേബ്യയുടെയും പങ്കുവെക്കപ്പെട്ട പ്രതിബദ്ധതയാണ് ഈ ചർച്ചകളിൽ പ്രതിഫലിച്ചത്.

ആഗോളതലത്തിലും പ്രാദേശികതലത്തിലും ഇരുരാജ്യങ്ങൾക്കും നിർണായക സ്വാധീനമുള്ള മേഖലകളിൽ കൂടുതൽ ഒത്തൊരുമയോടെ മുന്നോട്ടുപോകാൻ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫോ​ട്ടോ: ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി പ്രതിരോധ മന്ത്രാലയത്തിലെ ജനറൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാദ് അബ്​ദുൽ മാലിക് അൽ ശൈഖ്​ എന്നിവർ കൂടിക്കാഴ്​ച നടത്തിയപ്പോൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorDefense Ministrydefense cooperationIndia Saudi Relation
News Summary - Crucial discussion to strengthen India-Saudi defense cooperation; Indian Ambassador and Saudi Defense Ministry representative held a meeting
Next Story