വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടം; രാഹുൽ ഗാന്ധിക്കൊപ്പമെന്ന് ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: രാജ്യത്തെ ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശവും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സംരക്ഷിക്കണ മെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടത്തിന് ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ആവശ്യപ്പെട്ടുമാണ് രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷ നേതാക്കളുടെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തത് പോലെയുള്ള നടപടികൾ കൊണ്ടൊന്നും ഈ ജനകീയ സമരം അവസാനിപ്പിക്കാൻ സാധിക്കില്ല.
നാടിൻ്റെ ജനാധിപത്യവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് നേതാക്കളായ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ സലിം, സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല, പ്രോവിൻസ് സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, പ്രോവിൻസ് ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

