Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാം പാരഗൺ...

ദമ്മാം പാരഗൺ റസ്​റ്റോറൻറ്​ മാനേജർ കോയ മൊയ്തീൻ നിര്യാതനായി

text_fields
bookmark_border
ദമ്മാം പാരഗൺ റസ്​റ്റോറൻറ്​ മാനേജർ കോയ മൊയ്തീൻ നിര്യാതനായി
cancel

ദമ്മാം: സൗദിയിലെ പ്രമുഖ റസ്​റ്റോറൻറ്​ ശൃംഖലയായ പാരഗണി​ന്‍റെ ദമ്മാം ശാഖയിലെ മാനേജർ ഫ്രാൻസിസ് റോഡ് പുതിയതോപ്പ് തൊടുക ഫർഹത്ത് മൻസിലിൽ കറുത്തേടകത്ത് കോയ മൊയ്തീൻ (61) നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഞായറാഴ്ച വൈകീട്ടാണ്​ മരിച്ചത്​.

ദീർഘകാലമായി പ്രവാസിയായ അദ്ദേഹം പ്രാദേശിക കൂട്ടായ്​മ ഉൾപ്പടെ പ്രവാസി സംഘടനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മലയാളികളുടെ സംഗമ കേന്ദ്രം കൂടിയായ പാരഗൺ റസ്​റ്റോറൻറിൽ എത്തുന്നവർക്ക്​ തങ്ങളെ നിറപുഞ്ചിരിയോടെ വരവേൽക്കുന്ന കോയ ഏറെ പ്രിയപ്പെട്ടവനായിരുന്നു. മുസ്​ലിം ലീഗ്​ കുറ്റിച്ചിറ കമ്മിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. പരേതരായ ചെറിയ നാലകത്ത് അഹ്​മദ് കോയയുടെയും കറുത്തേടത്ത് ബീവിയുടെയും മകനാണ്.

പരേതയായ പലാക്കി മാളിയക്കൽ ഫർഹത്ത്, ചെറിയ അറക്കൽ സൈനബ എന്നിവരാണ്​ ഭാര്യമാർ. മക്കൾ: പി.എം. അഹ്​മദ് തെഹനീം, പി.എം. അർഷിദ, സി.എ. കാതിരിക്കോയ, സി.എ. അമീൻ അലി, സി.എ. സഫിയ, മരുമക്കൾ: പഴയതോപ്പ് ഉസ്മാൻ, കിൻസാൻറകം ഫിദ, സ്രാങ്കിൻറകം ഫാദിയ, മാക്രാൻ വീട് അലി സാലിം. സഹോദരങ്ങൾ: കറുത്തേടത്ത് ആലിക്കോയ (ആലു), കച്ചു, ആമി (എറണാകുളം), പരേതരായ യാക്കൂബ്, മമ്മു, ഉമർ, ആയിശ. ഖബറടക്കം ദമ്മാമിൽ നടക്കുമെന്ന്​ പാരഗൺ മാനേജ്​മെൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - Dammam Paragon Restaurant Manager Koya Moideen passed away
Next Story