ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കാനുള്ള ശ്രമങ്ങൾ ചെറുത്തുതോൽപ്പിക്കണം -ആർ.എസ്.സി
text_fieldsരിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി ഖസീം സോൺ സംഘടിപ്പിച്ച വിചാര സദസ്സ്
ബുറൈദ: വഖഫ് ഭേദഗതി നിയമം പോലെയുള്ള കിരാതനിയമങ്ങൾ കൊണ്ടുവന്ന് വഖഫ് സ്വത്തുക്കൾ കൈയേറുകയും അതുവഴി ന്യൂനപക്ഷ സമുദായത്തെ പാർശ്വവത്കരിക്കുകയും ചെയ്യാനുള്ള ഭരണകൂട നടപടികളെ ജനാധിപത്യ മതേതരത്വ വിശ്വാസികൾ ചെറുത്തുതോൽപ്പിക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്കാരിക വേദി ഖസീം സോൺ സംഘടിപ്പിച്ച വിചാരസദസ്സ് അഭിപ്രായപ്പെട്ടു. ഭിന്നിപ്പിച്ചു ഭരിക്കാനുള്ള മാർഗമായാണ് ഇത്തരം നിയമങ്ങളെ ഭരണകൂടം ഉപയോഗപ്പെടുത്തുന്നതെന്നും വ്യക്തമായ ഭരണഘടനാ അവകാശലംഘനമായതിനാലാണ് സുപ്രീം കോടതി വിധിയിൽ സർക്കാറിന് തിരിച്ചടി ഉണ്ടായതെന്നും യോഗം വിലയിരുത്തി.
ബുറൈദ അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.സി.എഫ് നാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി അബു സ്വാലിഹ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഖസീം സോൺ ചെയർമാൻ യാസീൻ ഫാളിലി അധ്യക്ഷതവഹിച്ചു. നവാസ് അൽ ഹസനി, സുഫിയാൻ ഇർഫാനി എന്നിവർ വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ദിനേഷ് മണ്ണാർക്കാട് (പ്രവാസി സംഘം), അലി മോൻ ചെറുകര (കെ.എം.സി.സി), പി.പി.എം. അഷ്റഫ് കോഴിക്കോട് (ഒ.ഐ.സി.സി), ശിഹാബ് സവാമ (ഐ.സി.എഫ്), സ്വാലിഹ് ബെല്ലാര (കെ.സി.എഫ്) എന്നിവർ സംസാരിച്ചു. ഹാരിസലി അദനി സ്വാഗതവും അബ്ദുൽ അസീസ് കൊളത്തൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.