Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.സി.സി പ്രസിഡൻറാകാൻ എട്ട് പേർ തയ്യാർ: വി.കെ. ശ്രീകണ്ഠൻ എം.പി

text_fields
bookmark_border
പ്രതിപക്ഷത്തി​േൻറത് അധികാരം നഷ്​ടപ്പെട്ടതി​െൻറ വെപ്രാളം
കെ.പി.സി.സി പ്രസിഡൻറാകാൻ എട്ട് പേർ തയ്യാർ: വി.കെ. ശ്രീകണ്ഠൻ എം.പി
cancel

റിയാദ്: കെ.പി.സി.സി പ്രസിഡൻറാകാൻ എട്ട് പേർ തയ്യാറായി നിൽക്കുന്നുണ്ടെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. റിയാദിൽ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞ എം.പി, നിലവിൽ സണ്ണി ജോസഫാണ്​ പ്രസിഡ​െൻറന്നും പുതിയ തീരുമാനം​ വരെ അദ്ദേഹം തുടരുമെന്നും​ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം നടത്തുന്നത് അധികാരം നഷ്​ടപ്പെട്ടതി​െൻറ വൈകാരിക പ്രകടനങ്ങളാണെന്നും എം.പി പറഞ്ഞു. പ്രിയദർശിനി യാത്രാ പദ്ധതി ഉൾപ്പെടെ നൂറ് ദിവസം കൊണ്ട് നടപ്പാക്കിയ ജനപ്രിയ പദ്ധതികൾ ചർച്ച ചെയ്യുന്നതിന് പകരം, പൊതുഖജനാവിന് ഒരു പൈസ പോലും നഷ്​ടമില്ലാത്ത വിഷയങ്ങളിൽ പുകമറ സൃഷ്​ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണകാലത്ത് അന്നത്തെ ഭരണാധികാരികൾ നടത്തിയ യാത്രകളുടെ വിവരങ്ങൾ പുറത്തുവിട്ടാൽ കാര്യങ്ങൾ ഏവർക്കും വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.ഡി വീടി​െൻറ ഉമ്മറത്ത് വന്നുനിൽക്കുന്നതുകൊണ്ട് എൽ.ഡി.എഫിന് ബി.ജെ.പിയെ ഭയമാണ്. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന വിഷയത്തിൽ തനിക്കെതിരെ തിരിയുന്നത് ഇതി​െൻറ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും താൻ എങ്ങനെയാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതെന്ന് ഇപ്പോഴും സി.പി.എം പാർട്ടി കമ്മിറ്റികൾ പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ജനകീയ വിഷയങ്ങളിൽ ഇടപെട്ട് തെറ്റുകൾ തിരുത്തുകയാണ് അവർ ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി റിയാദിലെത്തിയ എം.പി വിവിധ പരിപാടികളിൽ പങ്കെടുത്തു. പ്രവാസി സമൂഹവുമായും സംഘടനാ പ്രതിനിധികളുമായും അദ്ദേഹം ആശയവിനിമയം നടത്തി. പ്രവാസികളുടെ പ്രശ്നങ്ങൾ അതീവ ഗൗരവത്തോടെ കാണുമെന്നും നേരിട്ട് ബോധ്യപ്പെട്ട പ്രതിസന്ധികൾ സൗദിയിലെ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പരിമിതികൾക്കുള്ളിൽ നിന്നാണ് അംബാസഡർ പ്രവർത്തിക്കുന്നത്. പാസ്‌പോർട്ട്, യാത്രാപ്രശ്നങ്ങൾ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ നാട്ടിലെത്തിയ ഉടൻ ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കും. പാർലമെൻറിൽ സംസാരിക്കാൻ സമയം ലഭിക്കുന്നത് ലോട്ടറി അടിക്കുന്നത് പോലെ അപൂർവമാണെന്നും, എന്നാൽ അവസരം ലഭിച്ചാൽ പ്രവാസികളുടെ പ്രശ്നങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സലിം കളക്കര, സംഘടനാ ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സീനിയർ വൈസ് പ്രസിഡൻറ്​ മുഹമ്മദലി മണ്ണാർക്കാട്, ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ഭാരവാഹികളായ ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eight people ready to become KPCC president: MP V K Sreekandan
Next Story