ലഹരിക്കെതിരെ പ്രവാസി പ്രാദേശിക കൂട്ടായ്മകൾ ശക്തമായി ഇടപെടണം -റിസ വെബിനാർ
text_fieldsസുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പ്രോഗ്രാം ‘റിസ’യുടെ നേതൃത്വത്തിൽ നടന്ന ‘പ്രവാസി ലീഡേഴ്സ് മീറ്റ്’ വെബിനാർ
റിയാദ്: കേരളത്തിൽ വർധിച്ചുവരുന്ന ലഹരിവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ പ്രാദേശിക കൂട്ടായ്മകളുടെ കൂട്ടായ ഇടപെടൽ മുെന്പന്നത്തേക്കാളും അനിവാര്യമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതിന് സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പ്രോഗ്രാം ‘റിസ’യുടെ നേതൃത്വത്തിൽ നടന്ന ‘പ്രവാസി ലീഡേഴ്സ് മീറ്റ്’ വെബിനാറിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സൗദിയിലെ റിയാദ്, കിഴക്കൻ പ്രവിശ്യ, ജിദ്ദ എന്നീ പ്രവിശികളിൽനിന്നുള്ള പ്രവാസി നേതാക്കൾ പങ്കെടുത്തു. വിവിധ പ്രവാസി നേതാക്കൾ ഒരുമിച്ച് നാട്ടിൽ ഓരോ ജില്ലയിലും തങ്ങൾക്കാവും വിധം ലഹരി ഉപയോഗവും വ്യാപനവും തടയുവാനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതിന്റെ അനിവാര്യത വെബിനാർ ഉദ്ഘാടനം ചെയ്ത റിയാദ് എൻ.ആർ.കെ ഫോറം ചെയർമാൻ സി.പി. മുസ്തഫ പറഞ്ഞു.
സമഗ്ര ബോധവത്കരണത്തിലൂടെ ഓരോ കുടുംബാംഗത്തെയും ലഹരിയുടെ കെണിയിൽപ്പെടാതെ സംരക്ഷിക്കുവാൻ വേണ്ട അടിസ്ഥാനപരമായ നടപടികളാണ് അനിവാര്യമെന്നും സൗദിയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകളുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രവാസി ലഹരി വിരുദ്ധ കൂട്ടായ്മകൾ രൂപവത്കരക്കൊനും ഇതിനായി എല്ലാ ജില്ലകളിലും നിന്നുമുള്ള സന്നദ്ധ പ്രവർത്തകർക്ക് സൗജന്യ ഓൺലൈൻ പരിശീലനം നൽകാൻ സന്നദ്ധമാണെന്നും ‘റിസ’ തയാറാക്കിയ കർമപദ്ധതി അവതരിപ്പിച്ചുകൊണ്ട് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് പറഞ്ഞു.
സ്വാഗതപ്രസംഗം നടത്തിയ റിസ കൺസൾട്ടന്റ് ഡോ. എ.വി. ഭരതൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഈ രംഗത്ത് റിസ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. റിയാദിൽനിന്നും ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിംകരീം, ബിനോയ് മാത്യു, ജിദ്ദയിൽനിന്ന് ഉണ്ണി തെക്കേടത്ത്, മിർസാ ശരീഫ്, അനസ് ഓച്ചിറ, സലാഹ് കാരാടൻ, ദമ്മാമിൽനിന്ന് ഡോ. സജീവ്, ലിനാദ്, സുഹൈൽ, സക്കീർ വള്ളക്കടവ്, സൈഫ് മുക്കം എന്നിവർ ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവച്ചു. പ്രവാസലോകത്തെ നേതാക്കൾക്ക് നാട്ടിൽ പ്രാദേശികമായി എന്തെല്ലാം ഇടപെടലുകൾ നടത്താം എന്നതിനെക്കുറിച്ച് വിവിധ സംഘടന പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിച്ചു. റിയാദിൽനിന്നും അലക്സ് കൊട്ടാരക്കര, ഫൈസൽ പൂനൂർ, ക്ലീറ്റസ് തിരുവന്തപുരം, ദമ്മാമിൽനിന്നും ഇസ്മാഈൽ നൗഷാദും ജിദ്ദയിൽനിന്നും കബീർ കൊണ്ടോട്ടിയും ലീഡേഴ്സ് മീറ്റിന്റെ ഏകോപന ചുമതല നിർവഹിച്ചു. കൂടുതൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കുമായി പ്രവാസി ലീഡേഴ്സ് മീറ്റ് ഓൺലൈൻ സെഷൻ-രണ്ട് ആഗസ്റ്റിൽ സംഘടിപ്പിക്കുമെന്ന് റിസ നേതൃത്വം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.