അറേബ്യൻ ഉൾക്കടലിൽ ആദ്യത്തെ സമുദ്ര സംരക്ഷണ സ്മാർട്ട് സെൻസറുകൾ സ്ഥാപിച്ചു
text_fieldsജുബൈലിലെ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടിൽ അറേബ്യൻ ഉൾക്കടലിലെ ആദ്യത്തെ സ്മാർട്ട് സെൻസറുകൾ സ്ഥാപിച്ചപ്പോൾ
സ്ഥാപിച്ചപ്പോൾ
ജുബൈൽ: നാഷനൽ സെന്റർ ഫോർ എൻവയൺമെന്റൽ കംപ്ലയൻസ് (എൻ.സി.ഇ.സി) അറേബ്യൻ ഉൾക്കടലിലെ ആദ്യത്തെ സ്മാർട്ട് സെൻസറുകൾ (സ്മാർട്ട് ബോയ്) ജുബൈലിലെ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടിൽ സ്ഥാപിച്ചു. ഈ വർഷം ചെങ്കടലിലും അറേബ്യൻ ഗൾഫിലും ഉടനീളം 35 സ്മാർട്ട് സെൻസറുകൾ വിന്യസിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സമഗ്രമായ സമുദ്ര-തീരദേശ നിരീക്ഷണ നയങ്ങളുടെ ഭാഗമാണിത്.
ഈ സ്മാർട്ട് ബോയ്കളുടെ വ്യന്യാസം അതിവേഗം പുരോഗമിക്കുകയാണെന്ന് എൻ.സി.ഇ.സി മോണിറ്ററിങ് ഓപറേഷൻസ് ജനറൽ മാനേജർ അൻവർ അൽ നഹ്ദി പറഞ്ഞു. ജിദ്ദ ഇസ്ലാമിക് തുറമുഖത്തിന് സമീപം ചെങ്കടലിലാണ് ആദ്യത്തെ ബോയ് സ്ഥാപിച്ചത്. തുടർന്ന് യാൻബുവിലും ജിസാനിലും സമാനമായി വിന്യസിച്ചിട്ടുണ്ട്. അറേബ്യൻ ഗൾഫിലേക്കും ഇത് വ്യാപിപ്പിക്കും. ഈ വർഷം അവസാനത്തോടെ 35 സെൻസറുകളുടെ ശൃംഖല പൂർണമായും പ്രവർത്തനസജ്ജമാകും.
അറേബ്യൻ ഗൾഫിലെ ആദ്യത്തെ സെൻസർ എന്നത് പരിസ്ഥിതി നിരീക്ഷണത്തിൽ രാജ്യത്തിന്റെ വലിയ നേട്ടമായാണ് അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽനിന്ന് അതിന്റെ പ്രധാന തുറമുഖങ്ങളിലേക്ക് തത്സമയ ഡാറ്റാ കൈമാറ്റം നടക്കും. പരിസ്ഥിതി മേൽനോട്ടത്തിനും കൃത്യമായ തീരുമാനങ്ങളെടുക്കാനും ഇവ നൽകുന്ന ഡാറ്റ സഹായിക്കും. താപനില, ലവണാംശം, ഓക്സിജന്റെ അളവ്, ലയിച്ച ഖരവസ്തുക്കൾ, രാസവസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ സവിശേഷതകൾ അളക്കാൻ കഴിവുള്ള സ്മാർട്ട് സെൻസറുകൾ സൗരോർജത്തിൽ പ്രവർത്തിക്കുന്നവയാണ്.
തത്സമയ ഡാറ്റാ കൈമാറ്റത്തിനുള്ള വയർലെസ് സംവിധാനവും ഇതിലുണ്ട്. ഇത് മലിനീകരണം വേഗത്തിൽ കണ്ടെത്താനും അവയോട് മുൻകൂട്ടി പ്രതികരിക്കാനും സഹായിക്കുന്നു. രാജ്യത്തിന്റെ സജീവമായ സമുദ്രഗതാഗതവും തുറമുഖ വികസനവും കണക്കിലെടുക്കുമ്പോൾ ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യം ഏറെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.