Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോർക ഇരുപതാം വാർഷികാഘോഷം വെള്ളിയാഴ്ച റിയാദിൽ; ഇന്ത്യൻ അംബാസഡർ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുക്കും

text_fields
bookmark_border
ഫോർക  ഇരുപതാം വാർഷികാഘോഷം വെള്ളിയാഴ്ച റിയാദിൽ; ഇന്ത്യൻ അംബാസഡർ  വിപുല്‍ മുഖ്യാതിഥിയായി പങ്കെടുക്കും
cancel

റിയാദ്: റിയാദിൽ പ്രവര്‍ത്തിക്കുന്ന കാസർകോട്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് റീജിണൽ കേരളയിറ്റ് അസോസിയേഷന്‍ (ഫോര്‍ക) ഇരുപതാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. 'ഫോര്‍ക മെഗാമേള 2026' എന്ന ശീർഷകത്തിൽ ഒക്ടോബർ 9 വെള്ളിയാഴ്ച റിയാദിലെ ഷോല മാളിലാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളിലെ തനത് ഭക്ഷണ വിഭവങ്ങളുമായി അമ്പതോളം പാചക വിദഗ്ദ്ധർ മാറ്റുരക്കുന്ന 'ഫുഡ് ഫെസ്റ്റും' മേളയുടെ ഭാഗമായി നടക്കും. പ്രമുഖ ഷെഫ് ഷിയാസ് അൽ സാജിന്റെ നേതൃത്വത്തിലുള്ള വിധികർത്താക്കളായിരിക്കും വിജയികളെ കണ്ടെത്തുക. ഒന്നാം സ്ഥാനത്തിന് ഒരു പവന്‍, രണ്ടാം സ്ഥാനം അര പവന്‍, മൂന്നാം സ്ഥാനം കാല്‍ പവന്‍ സമ്മാനമായി നൽകും. കൂടാതെ പങ്കെടുക്കുന്നവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നൽകും. മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർ ഉച്ചക്ക് രണ്ട് മണിക്ക് റിപ്പോര്‍ട്ട്‌ ചെയ്യണം. ഫുഡ് ഫെസ്റ്റ് മത്സരവും കുട്ടികൾക്കായുള്ള കളറിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളും മൂന്ന് മണിക്ക് ആരംഭിക്കും.

നാലുമണിക്ക് പ്രാദേശിക കലാകാരൻമാരുടെ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. വൈകിട്ട് 5 മുതൽ നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ ഫോര്‍കയുടെ 38 അംഗസംഘടനകളില്‍ നിന്നും ഏറ്റവും കൂടുതല്‍ കാലം പ്രവാസം നയിച്ച 38 പേരെ ചടങ്ങില്‍ ആദരിക്കും. കൂടാതെ അംഗസംഘടനകളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അടിസ്ഥാനമാക്കി മൂന്നു സംഘടനകളെ തെരഞ്ഞെടുത്ത് ആദരിക്കും. ഫോർകയുടെ മുന്‍കാല പ്രധാന നേതാക്കൾക്കും വേദിയിൽ ആദരവുണ്ടാകും. പ്രമുഖ ഗായകരായ സലീം കോടത്തൂർ, ഷെയ്ക്ക അബ്ദുല്ല, സജീർ പട്ടുറുമാൽ എന്നിവർ നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായുണ്ടാകുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ അംബാസഡർ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഹൈപ്പർ അൽ വഫയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഉച്ചക്ക് രണ്ടുമുതൽ രാത്രി പതിനൊന്നു വരെ നീണ്ടുനിൽക്കും. വാർത്ത സമ്മേളനത്തിൽ ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ജനറൽ കൺവീനർ ഉമ്മർ മുക്കം, രക്ഷാധികാരികളായ ഷിഹാബ് കൊട്ടുകാട്, സെയ്ഫ് കായംകുളം, പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറം, ഹൈപ്പർ അൽ വഫ ഡയറക്ടർ നാസർ, മാർക്കറ്റിങ് മാനേജർ ഫഹദ്, ഫോർക വൈസ് ചെയർമാൻ ജയൻ കൊടുങ്ങല്ലൂർ, ഫുഡ് ഫെസ്റ്റ് കൺവീനർ അലക്സ് കൊട്ടാരക്കര, ആക്ടിങ് കൺവീനർ വിനോദ് കൃഷ്ണ, ജോയിൻ്റ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി, ജോയിൻ്റ് ട്രഷറർ മുഹമ്മദ് ഖാൻ റാന്നി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FORKA 20th Anniversary 'Mega Mela 2026' in Riyadh on Friday
Next Story