ഡ്രൈവർമാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് റിയാദിൽ ശനിയാഴ്ച
text_fieldsമെഡിക്കൽ ക്യാമ്പ് സംഘാടകർ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: റിയാദിലെ മലയാളി ഡ്രൈവേഴ്സ് കൂട്ടായ്മയായ ‘സേഫ് വേ സാന്ത്വനം’ ഇഷ്‌ബിലിയയിലെ ഇസ്മ മെഡിക്കൽ സെൻററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച (മെയ് ഒമ്പത്) രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ ഇസ്മ മെഡിക്കൽ സെൻററിലാണ് ക്യാെമ്പന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ, ക്രിയേറ്റിനിൻ, ബി.എം.എ പരിശോധനകൾ ക്യാമ്പിൽ സൗജന്യമായി ലഭ്യമാണ്. മലയാളി ഡോക്ടർമാർ നേതൃത്വം നൽകുന്ന ജനറൽ വിഭാഗം, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ഉണ്ടായിരിക്കും. കൂടാതെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ഇ.സി.ജി, എക്‌സ്‌റേ, അൾട്രാ സൗണ്ട് സ്കാനിങ് എന്നിവയും സൗജന്യമായി നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർന്നുള്ള ചികിത്സകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭ്യമാണ്.
ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഇല്ലാത്തവർക്ക് മുൻഗണന നൽകുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷനായി ബഷീർ കുട്ടമ്പൂർ (0537763754), റഹീം വയനാട് (0505468069) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. വാർത്താസമ്മേളനത്തിൽ സേഫ് വേ സാന്ത്വനം ഭാരവാഹികളായ ബഷീർ കുട്ടമ്പൂർ, റഹീം വയനാട്, ജയ്‌സൽ നന്മണ്ട, ശംസുദ്ധീൻ കായംകുളം, വാഹിദ് അരീക്കോട്, ഹനീഫ കാസർകോട്, ഇസ്മ മെഡിക്കൽ സെൻറർ പ്രതിനിധികളായ സി.കെ. ഫാഹിദ് (ബി.ഡി.എം), റഫീഖ് പന്നിയങ്കര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

