ഇറാനെതിരായ യു.എസ് നടപടികൾക്ക് പിന്തുണയുമായി ജി.സി.സി, അറബ് ഉച്ചകോടി
text_fieldsമക്ക: പശ്ചിമേഷ്യയിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഇറാനെ നിലക്കുനിര്‍ത്താന്‍ അമേ രിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് മക്കയിലെ സഫ കൊട്ടാരത്തിൽ ചേര്‍ന്ന ഗൾഫ് കോഒാപറേഷ ൻ കൗൺസിൽ അടിയന്തര ഉച്ചകോടിയും അറബ് ഉച്ചകോടിയും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഉച്ചകോടി വ്യക്തമാക്കി. മേഖലയുടെ സമാധാനത്തിന് തുരങ് കംവെക്കുകയാണ് ഇറാന് എന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
ഉറച്ച നിലപാടില്ലാത്തതാണ് ഇതിന് കാരണം. ഇറാനെ നിലക്കുനിര്‍ത്താന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ച് നിലകൊള്ളണമെന്നും സൽമാൻ രാജാവ് പറഞ്ഞു. ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച ഉച്ചകോടി, സിറിയയിലെ ഇറാന് ഇടപെടലിനെ വിമര്‍ശിച്ചു. പശ്ചിമേഷ്യയിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഇറാൻ പുനരാലോചന നടത്താനാണ് ഉച്ചകോടി ഒന്നടങ്കം ആവശ്യപ്പെടുന്നതെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് പിന്നീട് പറഞ്ഞു. കഴിഞ്ഞവാരങ്ങളിൽ സൗദി അറേബ്യക്കും യു.എ.ഇക്കുംനേരെ നടന്ന ആക്രമണങ്ങൾക്കെതിരെ സൗദി അറേബ്യക്കും യു.എ.ഇക്കും ഗൾഫ് കോഒാപറേഷൻ കൗൺസിൽ ഉച്ചകോടി െഎക്യദാർഢ്യം പ്രഖ്യാപിച്ചതായി ജി.സി.സി സെക്രട്ടറിജനറൽ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 10 മണിക്ക് നടക്കുന്ന 56 ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇറാനാകും പ്രധാന ചര്‍ച്ച. ഉപരോധം രണ്ടുവര്ഷംപിന്നിട്ട ശേഷമെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉച്ചകോടിയില്‍ ശ്രദ്ധേയമായി. കപ്പലാക്രമണത്തിെൻറയും അരാംകോ എണ്ണക്കുഴൽ ആക്രമണത്തിെൻറയും പശ്ചാത്തലത്തിലാണ് സൗദി മുൻകൈയെടുത്ത് അടിയന്തര ജി.സി.സി, അറബ് ഉച്ചകോടികൾ വിളിച്ചുചേര്‍ത്തത്. അടിയന്തര ജി.സി.സി യോഗത്തിന് ശേഷം അറബ് ഉച്ചകോടിയും ഇറാനെതിരായ പ്രമേയത്തെ പിന്താങ്ങിയപ്പോള് പ്രമേയം തയാറാക്കുന്നതില്‍നിന്ന് വിട്ടുനിന്നതായി ഇറാഖ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ൈവകിയായിരുന്നു ഇരു ഉച്ചകോടികളും.
അതിനിടെ, ഇറാൻ പിന്തുണയോടെ ഹൂതികൾ സൗദിക്കുനേരെ നടത്തിയ മുഴുവൻ ആക്രമണങ്ങളുടെയും തെളിവുകൾ വെള്ളിയാഴ്ച രാഷ്ട്രനേതാക്കൾക്ക് മുമ്പിൽ സൗദി പ്രദർശിപ്പിച്ചു. യമനിൽനിന്ന് ഹൂതികൾ സൗദിക്കു നേരെ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ അറബ് ഇസ്ലാമികരാഷ്ട്ര നേതൃത്വത്തിന് മുന്നിൽ നിരത്തി. ഇറാൻ നിർമിതമാണ് ഇൗ ആയുധങ്ങളെന്ന് സൗദി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.