Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഹുറൂബി​’ൽ അകപ്പെട്ട...

‘ഹുറൂബി​’ൽ അകപ്പെട്ട മുഴുവൻ വിദേശികൾക്കും സന്തോഷ വാർത്ത;​ പദവി ശരിയാക്കാൻ 60 ദിവസത്തെ ഇളവുകാലം പ്രഖ്യാപിച്ച്​​ സൗദി

text_fields
bookmark_border
‘ഹുറൂബി​’ൽ അകപ്പെട്ട മുഴുവൻ വിദേശികൾക്കും സന്തോഷ വാർത്ത;​ പദവി ശരിയാക്കാൻ 60 ദിവസത്തെ ഇളവുകാലം പ്രഖ്യാപിച്ച്​​ സൗദി
cancel

റിയാദ്​: ജോലിക്ക്​ ഹാരാകുന്നില്ല എന്ന തൊഴിലുടമയുടെ പരാതിയിൽ സൗദി ജവാസത്​ (പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​) സ്വീകരിക്കുന്ന നിയമനടപടിയായ ‘ഹുറൂബി​’ൽ അകപ്പെട്ട മുഴുവൻ വിദേശികൾക്കും സന്തോഷ വാർത്ത.

ഹുറൂബ്​ നീക്കി പദവി ശരിയാക്കി നിയമാനുസൃതം ജോലിയിൽ തുടരാനും മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക്​ സ്​പോൺസർഷിപ്പ്​ മാറ്റാനും 60 ദിവസത്തെ ഇളവുകാലം പ്രഖ്യാപിച്ചു. 2024 ഡിസംബർ ഒന്ന്​ മുതൽ 2025 ജനുവരി 29 വരെ 60 ദിവസം വരെയാണ്​ പദവി ശരിയാക്കാനുള്ള കാമ്പയിൻ കാലം​.

ഈ സമയത്തിനുള്ളിൽ ‘ഖിവ’ പോർട്ടൽ വഴി നടപടികൾ പൂർത്തീകരിക്കണം. തൊഴിൽ മന്ത്രാലയത്തി​െൻറ ഖിവ പോർട്ടലാണ്​ ഇക്കാര്യം അറിയിച്ചത്​. 2024 ഡിസംബർ ഒന്നിന്​ മുമ്പ്​ ‘ഹുറൂബാ’യവർക്കാണ്​ ഇളവ്​ പ്രയോജനപ്പെടുത്താനാവുക.

ഗാർഹിക തൊഴിലാളികൾ ഈ ഇളവിന്​ അർഹരല്ല. അതല്ലാത്ത മുഴുവൻ തൊഴിൽ വിസക്കാർക്കും ഇളവ്​ ലഭ്യമാകും. ഹുറൂബായ ആളുകൾക്ക്​ ഖിവ പോർട്ടലിൽനിന്ന്​ ഇത്​ സംബന്ധിച്ച അറിയിപ്പ്​ എസ്​.എം.എസായി ലഭിച്ച്​ തുടങ്ങിയിട്ടുണ്ട്​. മെസേജ്​ ലഭിക്കുന്നവർ ഖിവ പോർട്ടൽ സന്ദർശിച്ച്​ തുടർ നടപടികൾ സ്വീകരിക്കണം.

തൊഴിൽ, തൊഴിലുടമ ബന്ധത്തി​െൻറ സുസ്ഥിരത വർധിപ്പിക്കാനും തൊഴിലാളികൾക്ക് അവരുടെ സാഹചര്യം ചട്ടങ്ങൾക്കനുസൃതമായി ക്രമപ്പെടുത്താനും അവരുടെ സേവനങ്ങൾ മറ്റൊരു തൊഴിലുടമക്ക്​ കൈമാറാനും ഒരു അധിക അവസരം നൽകുകയാണ്​ ഈ കാമ്പയി​െൻറ ലക്ഷ്യം. അതേസമയം ലഭ്യമായ ഈ കാലയളവ്​ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഇനിയൊരു അവസരമുണ്ടാകില്ലെന്നും കാമ്പയിൻ സംബന്ധിച്ച സർക്കുലറിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HuroobSaudi news
News Summary - Good news for all foreigners caught in 'Hurub'; Saudi authorities announce 60-day grace period
Next Story