പുതുതലമുറകളുടെ സംഗമവേദിയിൽ അറേബ്യൻ സഫാരി വെളിച്ചം കണ്ടു
text_fieldsജിദ്ദ: ഗൾഫ് മാധ്യമം ആദ്യമായി പുറത്തിറക്കിയ ട്രാവൽ മാഗസിൻ ‘അറേബ്യൻ സഫാരി’ ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി.മുഹമ്മദലിക്ക് നൽകി പ്രകാശനം ചെയ്തു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന എജ്യുകഫെ വേദിയിലായിരുന്നു പ്രകാശനം. പുതുതലമുറയുടെ സംഗമവേദിയിൽ വെളിച്ചം കണ്ട അറേബ്യൻ സഫാരിക്ക് വൻസ്വീകാര്യതയാണ് ലഭിച്ചത്. മേളക്കെത്തിയ ഇന്ത്യൻ പൗരസമൂഹവും വിശിഷ്ടാഥികളും ഗൾഫ് മാധ്യമത്തിെൻറ ഏറ്റവും പുതിയ ഉപഹാരത്തെ ഒരുപോലെ പ്രശംസിച്ചു. എം.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, പ്രിൻസിപ്പൽ സയിദ് മസ്ഉൗദ് അഹമദ് സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഒമ്പതു രാജ്യങ്ങളും 12 വൻ നഗരങ്ങളും നൂറിലേറെ ലക്ഷ്യസ്ഥാനങ്ങളും വായനക്കാരിലെത്തിക്കുന്ന പ്രഥമലക്കത്തിൽ അറേബ്യയാണ് ഫോക്കസ്. 13 പ്രവിശ്യകളിൽ പരന്നുകിടക്കുന്ന സൗദി അറേബ്യയുടെ യാത്രാസാധ്യതകളാണ് മാഗസിൻ പ്രധാനമായും അേന്വഷിക്കുന്നത്. ജോർഡൻ, ഇൗജിപ്ത്, തുർക്കി എന്നിവക്ക് പുറമേ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, ഒമാൻ എന്നീ ജി.സി.സി രാഷ്ട്രങ്ങളുടെയും പ്രാഥമിക യാത്രാവിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുക്കുന്നു. ഒരു ഇന്ത്യക്കാരന് ഇത്തരം രാജ്യങ്ങളിൽ വിസ ലഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ കേന്ദ്രങ്ങളിലേക്കുള്ള ഫീസ് എന്നിവ നൽകിയിട്ടുണ്ട്.
സഞ്ചാര സാഹിത്യകാരനുമായ സക്കറിയ, ‘ദൈവത്തിെൻറ പുസ്തകം’ എന്ന ഇതിഹാസമാനമുള്ള ഒടുവിലത്തെ നോവലിലൂെട പ്രവാസി വായനക്കാരുടെ ഇഷ്ടക്കാരനായ കെ.പി രാമനുണ്ണി, മരുഭൂമിയുടെ ജീവചരിത്രകാരനായ വി. മുസഫർ അഹമ്മദ് എന്നിവരുടെ സാന്നിധ്യമാണ് ഇൗ മാഗസിനെ ശ്രദ്ധേയമാക്കുന്നത്. സൗദി അറേബ്യയെ കുറിച്ചുള്ള ‘പ്രവാചകെൻറ നാട്ടിൽ’ എന്ന യാത്ര വിവരണ ഗ്രന്ഥത്തിെൻറ തുടർച്ചയാണ് സക്കറിയയുടെ ‘മദായിൻ സ്വാലിഹിൽ നിന്ന് പെട്രയിലേക്ക്’ എന്ന ലേഖനം. സൗദിയിലെ മദായിൽ സ്വാലിഹും ജോർഡനിലെ പെട്രയും തമ്മിലുള്ള അസാമാന്യമായ െഎക്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.