Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ര്യാ​ട​ൻ...

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​​ന്റെ വി​ജ​യം ഹ​ഫ​ർ ഒ.​ഐ.​സി.​സി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​​ന്റെ വി​ജ​യം ഹ​ഫ​ർ ഒ.​ഐ.​സി.​സി ആ​ഘോ​ഷി​ച്ചു
cancel
camera_alt

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്റെ വി​ജ​യ​ത്തി​ൽ ഹ​ഫ​ർ ഒ.​ഐ.​സി.​സി മ​ധു​ര​വി​ത​ര​ണം ന​ട​ത്തി​യ​പ്പോ​ൾ

ഹ​ഫ​ർ: ഒ.​ഐ.​സി.​സി ഹ​ഫ​ർ അ​ൽ ബാ​ത്വി​ൻ ക​മ്മി​റ്റി നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്റെ വി​ജ​യം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ധു​ര​വി​ത​ര​ണം ന​ട​ത്തി ആ​ഘോ​ഷി​ച്ചു. അ​തി​ശ​ക്ത​മാ​യ രാ​ഷ്‌​​ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​​ന്റെ വി​ജ​യം കോ​ൺ​ഗ്ര​സി​നും യു.​ഡി.​എ​ഫി​നും പ​ക​രു​ന്ന ആ​ത്മ​വി​ശ്വാ​സം ഒ​ട്ടും ചെ​റു​താ​യി​രി​ക്കി​ല്ല​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും നി​യ​മ​സ​ഭ​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​തി​ന്​ തൊ​ട്ടു​മു​മ്പു​ള്ള ഈ ​വി​ജ​യം യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രി​ൽ വ​ലി​യ ആ​വേ​ശം സൃ​ഷ്​​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ നി​ല​നി​ർ​ത്താ​ൻ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും പ്ര​സി​ഡ​ന്റ്​ വി​ബി​ൻ മ​റ്റ​ത്തി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജി​തേ​ഷ് തെ​രു​വ​ത്ത്, അ​നൂ​പ് പ്ര​ഭാ​ക​ര​ൻ, ജോ​യ​ന്റ്​ ട്ര​ഷ​റ​ർ ജോ​മോ​ൻ ജോ​സ​ഫ്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷാ​ന​വാ​സ്‌ മ​തി​ല​കം, അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCGulf NewsAryadan ShaukatLatest NewsNilambur By Election 2025Saudi Arabian News
News Summary - Hafer OICC celebrates Aryadan Shaukat's victory
Next Story