ഹാഇൽ കൊടുവള്ളി കൂട്ടായ്മ സി.പി. അബ്ദുറഹ്മാൻ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഹാഇൽ കൊടുവള്ളി കൂട്ടായ്മ സി.പി. അബ്ദുറഹ്മാൻ അനുസ്മരണ പരിപാടിയിൽനിന്ന്
ഹാഇൽ: ദീർഘകാലം ഹാഇലിൽ പ്രവാസിയായിരുന്ന, കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ച സി.പി. അബ്ദുറഹ്മാെൻറ വിയോഗത്തിൽ ഹാഇൽ കൊടുവള്ളി കൂട്ടായ്മ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒരുകാലത്ത് ഹാഇലിലെത്തുന്ന ഏതൊരു പ്രവാസി മലയാളിക്കും മറക്കാനാകാത്ത മുഖമായിരുന്നു സി.പി. എന്ന പേരിൽ അറിയപ്പെട്ടിരുന്ന അബ്ദുറഹ്മാൻ എന്ന് യോഗം അനുസ്മരിച്ചു. ജീവകാരുണ്യ, സാമൂഹിക, ബിസിനസ് രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, പലപ്പോഴും തുടക്കക്കാരായ പ്രവാസികൾക്ക് വഴികാട്ടിയും ജാതി-മത-ദേശ ഭേദമന്യേ തെൻറ മുന്നിലെത്തുന്ന അശരണർക്ക് അത്താണിയുമായിരുന്നു.
കോഴിക്കോട് കൊടുവള്ളി ഈസ്റ്റ് കിഴക്കോത്ത് സ്വദേശിയായ അദ്ദേഹം നാട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കുറച്ചുനാളുകളായി രോഗബാധിതനായിരുന്നു. അൽ ഹബീബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കൊടുവള്ളി കൂട്ടായ്മ ചെയർമാൻ അബ്ദുറഹ്മാൻ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടറി ബഷീർ മാള ഉദ്ഘാടനം ചെയ്തു. ബഷീർ സഅദി കിന്നിംഗാർ പ്രാർഥന നിർവഹിച്ചു.
അബ്ദുൽ സലാം സഅദി പാവൂർക്കോണം (ഐ.സി.എഫ്), ഖൈദർ അലി ഖാസിം (ഒ.ഐ.സി.സി), ബാപ്പു എസ്റ്റേറ്റ് മുക്ക് (കെ.എം.സി.സി), മജീദ് വട്ടോളി, നസീർ മുക്കം, കുഞ്ഞായിൻ, ഷാജി താമരശ്ശേരി, കാദർ കൊടുവള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ നൗഫൽ പറക്കുന്ന് സ്വാഗതവും മീഡിയ സെക്രട്ടറി സലാം നരിക്കുനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

