ഹജ്ജ് 2025: തീർഥാടകർക്ക് മികച്ച സേവനമൊരുക്കാൻ പുണ്യസ്ഥലങ്ങളിൽ പുതിയ സ്റ്റോറുകളുമായി ലുലു
text_fieldsഹജ്ജുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളിൽ പുതിയ സ്റ്റേറുകൾ തുറക്കുന്നത് സംബന്ധിച്ച് കിദാന ഡെവലപ്മെൻറ് കമ്പനി എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് അൽ മെജ്മജും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ മാനേജർ ബാഷർ നസീർ അൽ ബെഷറും കരാറൊപ്പിട്ടപ്പോൾ
മക്ക: ഈ ഹജ്ജ് കാലത്ത് തീർഥാടകർക്ക് മികച്ച സേവനം ഒരുക്കാൻ പുണ്യസ്ഥലങ്ങളിൽ പുതിയ സ്റ്റോറുകളുമായി ലുലു ഗ്രൂപ്പ്. മിന, അറഫ, മുസ്ദലിഫ എന്നിവടങ്ങളിലാണ് സ്റ്റോറുകൾ തുറക്കുക. തീർഥാടനകാലം ഏറ്റവും മികച്ചതാക്കാൻ വിപുലമായ ഒരുക്കമാണ് സൗദി അറേബ്യ പൂർത്തിയാക്കിയിരിക്കുന്നെതന്ന് ലുലു വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയടക്കം 162 രാജ്യങ്ങളിൽനിന്നായി 18 ലക്ഷം തീർഥാടകരാണ് ഹജ്ജിൽ പങ്കെടുക്കുന്നത്. മലയാളികളടക്കമുള്ള ഇന്ത്യൻ ഹാജിമാർക്ക് ആവശ്യമായ സഹായവുമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വളൻറിയര്‍മാരും മെഡിക്കല്‍ സംഘവും വിവിധ മലയാളി സംഘടനകളുടെ വളൻറിയര്‍മാരും മുന്നിലുണ്ട്.
ഹജ്ജിന് മികച്ച സേവനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി മക്ക നഗരത്തിെൻറയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയുള്ള റോയൽ കമീഷന് കീഴിലെ കിദാന പദ്ധതിയിൽ ലുലു ഗ്രൂപ്പും പങ്കുചേർന്നിരിക്കുകയാണ്. ഇതിെൻറ ഭാഗമായാണ് പുണ്യസ്ഥലങ്ങൾക്ക് സമീപം പുതിയ ലുലു സ്റ്റോറുകൾ തുറന്നത്. മിന, അറഫയുടെ സമീപ പ്രദേശം, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളോട് ചേർന്ന് നാല് സ്റ്റോറുകളാണ് തുറക്കുക. കിദാന ഡെവലപ്മെൻറ് കമ്പനി എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് അൽ മെജ്മജും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ മാനേജർ ബാഷർ നസീർ അൽ ബെഷറും എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
122,422 ഇന്ത്യൻ ഹാജിമാരാണ് ഇത്തവണ തീർഥാടനത്തിന് എത്തുന്നത്. 17,000-ത്തോളം മലയാളികൾ ഇന്ത്യൻ സംഘത്തിലുണ്ട്. ഇവർക്കെല്ലാമായി ഏറ്റവും മികച്ച സേവനമാണ് ലുലു സ്റ്റോറുകളിൽ ഉറപ്പാക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, അവശ്യവസ്തുക്കൾ തുടങ്ങിയവ ഹാജിമാർക്ക് ലഭ്യമാക്കുന്നു. വിശുദ്ധ നഗരങ്ങളിൽ സേവനം വിപുലമാക്കുന്ന ആദ്യ റീട്ടെയ്ൽ ഗ്രൂപ്പുകളിൽ ഒന്നാണ് ലുലു. ഹാജ്ജിമാർക്ക് ഏറ്റവും സുഗമമായ തീർഥാടന കാലം ഉറപ്പാക്കുകയാണ് ലുലു. വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും മികച്ച സേവനവും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമെന്നും തീർഥാടകർക്ക് ഏറ്റവും മികച്ച സേവനമാണ് നൽകുന്നതെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ‘സൗദി വിഷൻ 2030’ന് കരുത്തേകുന്നത് കൂടിയാണ് ലുലുവിെൻറ പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.