Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ ദമ്മാം വിമാനത്താവളത്തിൽ ഹൂതി ആക്രമണം; ഒരാൾ മരിച്ചു, എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
സൗദിയിലെ ദമ്മാം വിമാനത്താവളത്തിൽ  ഹൂതി ആക്രമണം; ഒരാൾ മരിച്ചു, എട്ടുപേർക്ക് പരിക്ക്
cancel

ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച വൈകുന്നേരമുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ ഒരു പ്രവാസി മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തെ തുടർന്നുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ അധികൃതർ നിലവിൽ തിട്ടപ്പെടുത്തിവരികയാണ്.

കിഴക്കൻ പ്രവിശ്യയിൽ ഡ്രോണുകൾ തകർത്തു. ഇതിനുപുറമെ, കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന നാല് ഡ്രോണുകൾ പ്രതിരോധിച്ച് തകർത്തതായി യെമനിലെ സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി വ്യാഴാഴ്ച അറിയിച്ചു. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന മറ്റൊരു ഡ്രോൺ കൂടി സഖ്യസേന തടഞ്ഞ് നശിപ്പിച്ചിട്ടുണ്ട്. മദീന, കിഴക്കൻ പ്രവിശ്യകൾ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകളും, തെക്കൻ പ്രവിശ്യ ലക്ഷ്യമാക്കി തൊടുത്തുവിട്ട മറ്റൊരു ഡ്രോണും സഖ്യസേന നേരത്തെ പ്രതിരോധിച്ച് തകർത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Houthi missile attack on Dammam King Fahd Airport
Next Story