പ്രവാസിക്ക് സാന്ത്വനമായി ഹാഇൽ നുഗ്ര യൂനിറ്റ് ഐ.സി.എഫ്
text_fieldsഐ.സി.എഫ് ഹാഇൽ നുഗ്ര യൂനിറ്റ് ഭാരവാഹികൾ യാത്രാരേഖകൾ കൈമാറുന്നു
ഹാഇൽ: ജോലി നഷ്ടപ്പെടുകയും രോഗബാധിതനാവുകയും ചെയ്ത് പ്രയാസത്തിലായ കണ്ണൂർ സ്വദേശിക്ക് ആശ്വാസമേകി ഐ.സി.എഫ് ഹാഇൽ നുഗ്ര യൂനിറ്റ്. ദമ്മാമിലും തുടർന്ന് ഹാഇലിലും കഴിഞ്ഞ കുറെ വർഷങ്ങളായി ബുഫിയ നടത്തിവന്നിരുന്ന ഇദ്ദേഹത്തിന് പ്രതീക്ഷിച്ച രീതിയിൽ കച്ചവടം നടക്കാതെ നഷ്ടത്തിലായതോടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. കുടുംബത്തിലെ രോഗാവസ്ഥ കൂടിയായതോടെ ദുരിതം വർധിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഐ.സി.എഫിെൻറ തണലിലായിരുന്നു ഇദ്ദേഹം. ഇതിനിടെ സ്പോൺസറുമായുള്ള നിയമപരമായ രേഖകൾ തയാറാക്കുകയും നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് ഏർപ്പെടുത്തുകയും ചെയ്തു. യാത്രാടിക്കറ്റ് കഴിഞ്ഞ ദിവസം ഐ.സി.എഫിെൻറ നുഗ്ര യൂനിറ്റ് നേതാക്കൾ അദ്ദേഹത്തിന് കൈമാറി. ചടങ്ങിൽ ഹാഇൽ റീജ്യൻ പ്രസിഡൻറ് ബഷീർ സഅദി കിന്നിംഗാർ, മീഡിയ പബ്ലിക്കേഷൻ സെക്രട്ടറി സുബൈർ വേളൂർ, നുഗ്ര യൂനിറ്റ് പ്രസിഡൻറ് യാഖൂബ് അംജദി, നുഗ്ര യൂനിറ്റ് സെക്രട്ടറി യൂനുസ് ആദൂർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

