മക്കയിൽ ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ രൂപവത്കരിച്ചു
text_fieldsമക്കയിൽ ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ ഉദ്ഘാടനം ചെയ്തപ്പോൾ
മക്ക: ഈ വർഷം ഹജ്ജ് കർമത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനുമായി മക്കയിൽ ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ രൂപവത്കരിച്ചു.
ഐ.സി.എഫ്, ആർ.എസ്.സി സംയുക്തമായി വാദിസലാം ഹാളിൽ ചേർന്ന സംഗമത്തിൽ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ആർ.എസ്.സി മക്ക ചെയർമാൻ സുഹൈൽ സഖാഫി പരിപാടിയിൽ അധ്യക്ഷതവഹിച്ചു.
ഐ.സി.എഫ് സൗദി വെസ്റ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു.ജമാൽ കക്കാട്, ഫഹദ് മഹ്ളറ, കബീർ ചൊവ്വ, അനസ് മുബാറക്, അലി കോട്ടക്കൽ, ഷെഫിൻ ആലപ്പുഴ, അൻസാർ താനാളൂർ എന്നിവർ സംബന്ധിച്ചു.
ഈ വർഷത്തെ മക്കാതല വളന്റിയർ കോറിന്റെ രജിസ്ട്രേഷൻ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
ശിഹാബ് കുറുകത്താണി സ്വാഗതവും മൊയ്ദീൻ കോട്ടോപാടം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.എസ്. ബദറുദ്ദീൻ അൽ ബുഖാരി തങ്ങൾ, അഷ്റഫ് പേങ്ങാട്, മുഹമ്മദ് മുസ്ലിയാർ (സ്റ്റിയറിങ് കമ്മിറ്റി), അബ്ദുനാസർ അൻവരി (ചെയർമാൻ), ഹനീഫ അമാനി (വൈസ് ചെയർമാൻ), ജമാൽ കക്കാട് (കോഓഡിനേറ്റർ), കബീർ ചൊവ്വ (ക്യാപ്റ്റൻ), മൊയ്ദീൻ കോട്ടോപാടം (വൈസ് ക്യാപ്റ്റൻ), ശാഫി ബാഖവി (നാഷനൽ കോഓഡിനേറ്റർ), റഷീദ് അസ്ഹരി, ഒ.കെ. സുഹൈൽ സഖാഫി (റിസപ്ഷൻ), അബൂബക്കർ കണ്ണൂർ, സലിം സിദ്ദീഖി (ഫിനാൻസ്), ഫഹദ് മഹ്ളറ, അനസ് മുബാറക് (ഓഫീസ്), അബ്ദു റഷീദ് വേങ്ങര, യാസിർ സഖാഫി കൂമണ്ണ (ദഅവ), കബീർ പറമ്പിൽപീടിക, അൻസാർ തനാളൂർ (ഹെൽപ് ഡെസ്ക്), ഷെഫിൻ ആലപ്പുഴ, റഊഫ് (മെഡിക്കൽ വിങ്), ശിഹാബ് കുറുകത്താണി, മുസ്തഫ കാളോത്ത് (ട്രെയിനിങ് ആൻഡ് ഓർഗനൈസിങ്), അലി ഇന്ത്യന്നൂർ, ഹംസ കണ്ണൂർ (ലീഗൽ വിങ്), ഇസ്ഹാഖ് ഖാദിസിയ്യ, ജുനൈദ് കൊണ്ടോട്ടി (മീഡിയ വിങ്), ഫൈസൽ സഖാഫി ഉളിയിൽ, ഇർഷാദ് സഖാഫി, ഹുസൈൻ ഹാജി കൊടിഞ്ഞി (ഫുഡ് ആൻഡ് ഫെസിലിറ്റി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.