Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ എംബസി...

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ എം.സി. ജേക്കബ് വിരമിച്ചു

text_fields
bookmark_border
mc Jacob 15721
cancel

റിയാദ്​: ഇന്ത്യൻ എംബസിയിലെ 32 വർഷത്തെ സേവനത്തിന്​ ശേഷം പത്തനംതിട്ട തിരുവല്ല സ്വദേശി എം.സി. ജേക്കബ് വിരമിച്ചു. ഇക്കഴിഞ്ഞ മെയ് 30നാണ്​ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. വിരമിക്കുമ്പോൾ അവധിക്കാലം പ്രമാണിച്ച്​ നാട്ടിലായിരുന്നു.

1989 ലാണ്​ ജേക്കബ് സൗദിയിൽ പ്രവാസം ആരംഭിച്ചത്​. റിയാദിലെ ഒരു ബ്രിട്ടീഷ് കമ്പനിയിൽ ജോലിചെയ്തുകൊണ്ടായിരുന്നു തുടക്കം. 1989 സെപ്​തംബറിൽ ഇന്ത്യൻ എംബസിയിലെ പാസ്​പോർട്ട് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1993ൽ ലേബർ സെക്ഷനിലേക്ക് മാറുകയും 2001 വരെ അവിടെ ഉദ്യോഗം തുടരുകയും ചെയ്തു. 2001ൽ വീണ്ടും പാസ്​പോർട്ട്​ സെക്ഷനിലേക്കു മാറ്റം ലഭിക്കുകയും 2010 ൽ തൽമീസ് അഹമ്മദ് അംബാസഡറായിരിക്കുമ്പോൾ പുതുതായി സ്ഥാപിച്ച സാമൂഹികക്ഷേമ വിഭാഗത്തിലേക്ക് മാറ്റി. അന്നുമുതൽ സാമൂഹിക ക്ഷേമ വിഭാഗത്തിൽ പ്രവൃത്തിച്ചു വരികയായിരുന്നു.

പ്രവാസികൾ മരിക്കുമ്പോൾ അനന്തരാവകാശികൾക്ക് തൊഴിലുടമയിൽ നിന്നും മറ്റും ലഭിക്കുന്ന ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന വകുപ്പിലായിരുന്നു സേവനം. അവിടെ നിന്നാണ്​ 32 വർഷത്തെ സേവനത്തിന്ന് ശേഷം വിരമിക്കുന്നത്. ഹൈദരാബാദുകാരനായ ഇഷ്റത്ത് അസീസ് അംബാസഡറായിരിക്കുമ്പോഴാൺ ജോലിയിൽ പ്രവേശിച്ചത്. ശേഷം ഒമ്പത്​ അംബാസഡർമാരുടെ കീഴിൽ ജോലിചെയ്​തു. അംബാസഡർമാരായിരുന്ന മുൻ ഉപരാഷ്​ട്രപതി ഹാമിദ് അൻസാരി, തൽമീസ് അഹമ്മദ്, എം.ഒ.എച്ച് ഫാറൂഖ് എന്നിവരുടെ കീഴിൽ ജോലി ചെയ്യാനായത്​ സൗഭാഗ്യമായി കരുതുന്നതായി എം.സി. ജേക്കബ്​ പറയുന്നു.

കിങ്​ സഉൗദ് മെഡിക്കൽ സിറ്റിയിൽ സ്​റ്റാഫ് നഴ്സായ കൊച്ചുമോളാണ്​ ഭാര്യ. മൂന്ന് മക്കൾ. മൂത്ത മകൻ വിവാഹിതനാണ്​. ആസ്​ത്രേലിയയിൽ ​ഗവേഷണ വിദ്യാർഥിയാണ്​. രണ്ടാമത്തെ മകൾ ബാംഗളുരുവിൽ പഠിക്കുന്നു. ഇളയമകൾ കോതമംഗലത്ത് ബി.ടെക്​ വിദ്യാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MC Jacob
News Summary - Indian Embassy official M.C. Jacob retired
Next Story