അനാഥ സംരക്ഷണത്തിന് ‘ഇൻസാൻ’ ചാരിറ്റബിൾ സൊസൈറ്റിയുടെ 1.07 കോടി റിയാൽ സഹായം
text_fieldsറിയാദ്: മേഖലയിലെ അനാഥ സംരക്ഷണത്തിനായുള്ള ‘ഇൻസാൻ’ ചാരിറ്റബിൾ സൊസൈറ്റി 2025 നവംബറിലേക്കുള്ള ചെലവുകൾ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി പ്രഖ്യാപിച്ചു. ഏകദേശം 35,800 അംഗങ്ങളുള്ള കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. മൊത്തം ചെലവ് 1.07 കോടി റിയാലാണെന്ന് ഇൻസാൻ അറിയിച്ചു.
ഇതിൽ പണമായുള്ള സഹായം, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 53 ലക്ഷം റിയാൽ ഭക്ഷണത്തിനായി മാത്രം നിക്ഷേപിച്ചു. ധനസഹായത്തിനും വസ്ത്രങ്ങൾക്കുമായി സമാനമായ തുകയും നീക്കിവെച്ചിട്ടുണ്ട്. എല്ലാ മാസവും ആദ്യം തന്നെ ഗുണഭോക്തൃ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സൊസൈറ്റി ശ്രദ്ധാലുക്കളാണെന്ന് അധികൃതർ വ്യക്തമാക്കി.
നിശ്ചയിച്ച തുകകൾ കുടുംബങ്ങളുടെ അക്കൗണ്ടുകളിൽ എത്തിക്കുന്നതിന് പുറമെ, സീസണൽ ചെലവുകൾ, വിവിധ പ്രവർത്തനങ്ങൾ, സംരംഭങ്ങൾ, ലക്ഷ്യമിട്ടുള്ള പരിപാടികൾ, പരിശീലന കോഴ്സുകൾ എന്നിവയും സൊസൈറ്റി നൽകുന്നുണ്ട്. കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവരെ ആവശ്യകതയിൽ നിന്ന് ഉത്പാദനക്ഷമതയിലേക്ക് മാറ്റാനുമുള്ള മാർഗ്ഗങ്ങൾ ഒരുക്കുന്നതിലും സൊസൈറ്റിക്ക് പ്രത്യേക ശ്രദ്ധയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

