Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെസ്റ്റ് ബാങ്കിലെ...

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റം: സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി പ്രതിഷേധിച്ചു

text_fields
bookmark_border
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റം: സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി പ്രതിഷേധിച്ചു
cancel

യാംബു: അധിനിവിഷ്​ട ഫലസ്തീൻ പ്രദേശമായ വെസ്​റ്റ്​ ബാങ്കിൽ ഇസ്രായേൽ തുടരുന്ന കുടിയേറ്റ പ്രവർത്തനങ്ങളെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചു. വെസ്​റ്റ്​ ബാങ്കിൽ ജൂത കുടിയേറ്റം വ്യാപിപ്പിക്കുന്നതിനായി ഇസ്രായേൽ നടപ്പാക്കാൻ ശ്രമിക്കുന്ന അതീവ വിവാദപരമായ ‘ഇ-1 സെറ്റിൽമെൻറ്​ പദ്ധതി’ ഉടനടി നിർത്തിവെക്കണമെന്ന് സൗദി അറേബ്യ, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്​താൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടു.

ഇസ്രായേലി​െൻറ ഏകപക്ഷീയവും അനധികൃതവുമായ ഈ നടപടികൾ അന്താരാഷ്​ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് എട്ട് രാഷ്​ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന വ്യക്തമാക്കി. ‘ഇ-1’ പദ്ധതിയെയും അതിനോടനുബന്ധിച്ചുള്ള എല്ലാ കുടിയേറ്റ നിർമാണങ്ങളെയും ശക്തമായി നിരാകരിക്കുന്നതായി അവർ അറിയിച്ചു.

ഇസ്രായേൽ അധികാരികളുടെ പിന്തുണയോടെ കുടിയേറ്റക്കാർ ഫലസ്തീൻ ജനതക്കും അവരുടെ സ്വത്തുക്കൾക്കും നേരെ നടത്തുന്ന അതിക്രമങ്ങളെയും ലംഘനങ്ങളെയും യോഗം അപലപിച്ചു. ഐക്യരാഷ്​ട്രസഭയുടെ പ്രമേയങ്ങൾക്ക് വിരുദ്ധമായ ഇത്തരം നടപടികൾ പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.

ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം സംരക്ഷിച്ചുകൊണ്ടും അന്താരാഷ്​ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ മേഖലയിൽ ശാശ്വത നീതിയും സമാധാനവും പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നും, അന്താരാഷ്​ട്ര തത്ത്വങ്ങൾക്കനുസൃതമായുള്ള ദ്വിരാഷ്​ട്ര പരിഹാരമാണ് ഇതിനുള്ള ഏക മാർഗമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.

അധിനിവിഷ്​ട വെസ്​റ്റ്​ ബാങ്കിൽ 1,200-ലധികം പുതിയ വീടുകൾ നിർമിക്കാനുള്ള നടപടികളുമായി ഇസ്രായേൽ മുന്നോട്ടുപോകുന്നതിനെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, ജർമനി എന്നീ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലി​െൻറ ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു.

കഴിഞ്ഞ വർഷം ഇസ്രായേൽ ഭരണകൂടം അനുമതി നൽകിയ ഇ-1 പദ്ധതി നടപ്പായാൽ, ഫലസ്തീനികൾക്ക് ഭൂരിപക്ഷമുള്ളതും ഇസ്രായേൽ അനധികൃതമായി പിടിച്ചടക്കിയതുമായ കിഴക്കൻ ജറുസലേം വെസ്​റ്റ്​ ബാങ്കിലെ മറ്റു ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BankGulf Newsisrael settlementsSaudi Arabia
News Summary - Israeli Settlements in West Bank: Saudi Arabia and Other Nations Strongly Protest
Next Story