ഡയറക്ടർ ബോർഡിെൻറ ചെയ്തികളാണ് സംഘടനയെ പ്രതിരോധത്തിലാക്കിയതെന്ന് പി.എം.എഫ് സൗദി ഘടകം
text_fieldsറിയാദ്: ഡയറക്ടർ ബോർഡിെൻറ ചെയ്തികളാണ് സംഘടനയെ പ്രതിരോധത്തിലാക്കിയതെന്ന് പി.എം.എഫ് സൗദി ഘടകം ഭാരവാഹികൾ. രക്ഷധികാരികളിൽ ഒരാളായ മോൺസൺ മാവുങ്കലിെൻറ അറസ്റ്റോടെ സംഘടന പൊതുസമൂഹത്തിൽ പ്രതിരോധത്തിലും സംശയ നിഴലിലുമായ സാഹചര്യത്തിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ വിളിച്ചുചേർത്തതെന്ന മുഖവുരയോടെയാണ് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ ആഗോള നേതൃത്വത്തെ തള്ളിപ്പറഞ്ഞത്.
പി.എം.എഫ് സൗദി ഘടകം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
ആഗോള മലയാളി കൂട്ടായ്മയെന്ന് അവകാശപ്പെടുന്ന സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ടതും സജീവവുമായ ഘടകങ്ങളിലൊന്നാണ് സൗദിയിലേത്. കസേര മറ്റാർക്കും വിട്ടുകൊടുക്കാൻ തയ്യാറാവാത്തവരാണ് ഡയരക്ടർ ബോർഡിലുള്ളതെന്നും അവർ ആരോപിച്ചു. അതൊരു സ്ഥിരം സംവിധാനമായി കൊണ്ടുനടക്കുകയാണ്. ഇത്തരമൊരു സംവിധാനത്തിെൻറ ജാഗ്രത കുറവാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷത്തിന് കാരണം. ആരെയും സംഘടനയുടെ തലപ്പത്തേക്ക് യാതൊരു കൂട്ടായ ആലോചനയും ഇല്ലാതെ കൊണ്ടുവരാം എന്ന ചെയ്തി മൂലമാണ് സംഘടന പ്രതിരോധത്തിലായത്.
സംഘടനക്ക് വിവിധ രാജ്യങ്ങളിൽ കമ്മിറ്റികൾ ഉണ്ടങ്കിലും സൗദിയിലെ പ്രവർത്തകരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഗ്ലോബൽ തലത്തിൽ എപ്പോഴും ഉയർത്തി കാട്ടുന്നത്. ലോക കേരളസഭയിലേക്ക് പോലും ഈ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും റിപ്പോർട്ടുകളും കാണിച്ചാണ് പ്രതിനിധികളെ അയച്ചത്. യൂറോപ് കമ്മിറ്റികളിൽ നിന്ന് ലോക കേരളസഭയിലേക്ക് പ്രതിനിധികളെ അയച്ചപ്പോഴും സൗദിയിൽ നിന്നുള്ളവർക്ക് അവസരം നൽകിയില്ല. ഇതെല്ലാം ഗ്ലോബൽ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ ആയിരുന്നു.
ജനുവരിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ മീറ്റിൽ ഈ വിഷയങ്ങളിൽ ചർച്ചയും ബൈലോ ഭേദഗതിയും ആവശ്യപ്പെട്ടിട്ട് നാളിതുവരെ അനുകൂല മറുപടി ഉണ്ടായില്ല. സൗദി ഘടകം ഗ്ലോബൽ കമ്മിറ്റിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് 'പി.എം.എഫ് സൗദി അറേബ്യ' എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ സൗദി നാഷനൽ കമ്മിറ്റിയിലെ ഭൂരിഭാഗവും റീജനൽ കമ്മിറ്റി ഭാരവാഹികളും തീരുമാനിച്ചിരുന്ന സമയത്താണ് പുരാവസ്തു തട്ടിപ്പ് കേസ് വന്നതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ടുള്ള പേരുദോഷം പേറി സൗദിയിലെ പ്രവർത്തകർക്ക് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വിവിധ റിജനൽ കമ്മിറ്റികൾ അടിയന്തിരമായി വിളിച്ചു ഇപ്പോഴത്തെ സാഹചര്യം വിശദമായി ചർച്ച ചെയ്തതിെൻറ അടിസ്ഥാനത്തിൽ 'സൗദി പ്രവാസി മലയാളി ഫെഡറേഷൻ' എന്ന പുതിയ പേരിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ലോഗോ ഉൾപ്പെടെ മാറ്റും.
രക്ഷധികാരി സമിതി എന്ന സംവിധാനം ഉണ്ടാവില്ല. താഴെ തട്ടിൽ നിന്നും ജനാധിപത്യ രീതിയിൽ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഉള്ള തെരഞ്ഞെടുപ് നടത്തും. പുതിയ ഭാരവാഹികൾ അടുത്ത വർഷം നിലവിൽ വരും. അതിെൻറ നടപടികൾക്കായി 10 അംഗ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. ബൈലോ, നാട്ടിലെ രജിസ്ട്രേഷൻ, നോർക്ക രജിസ്ട്രേഷൻ അടക്കം ഈ കാലയളവിൽ നിലവിൽ വരും.
നിലവിൽ ഉള്ള പി.എം.എഫ് റീജനൽ, നാഷനൽ തലത്തിൽ ഉള്ള കമ്മിറ്റികൾ ഇതോടെ മരവിപ്പിക്കുകയും പുതിയ സംവിധാനത്തിലേക്ക് മാറുകയും ചെയ്യും. സൗദിയിൽ നിന്നുള്ള ഗ്ലോബൽ അംഗങ്ങൾ, നാഷനൽ ഭരവഹികൾ തുടങ്ങിയവർ ഇതിനകം രാജിവെച്ചതായും ഭാരവാഹികൾ അറിയിച്ചു. നൗഫൽ മടത്തറ, സുരേഷ് ശങ്കർ, ഡോ. അബ്ദുൽ നാസർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, മുജിബ് കായംകുളം, ജിബിൻ സമദ് കൊച്ചി, സവാദ് അയത്തിൽ, സലിം വാലിലപ്പുഴ, പോൾ പൊട്ടക്കൽ, ലിജോ, ബിജു ദേവസ്സി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.