Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ തിരുവിതാംകൂർ...

ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ കലാസന്ധ്യ

text_fields
bookmark_border
ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ കലാസന്ധ്യ
cancel
Listen to this Article

ജിദ്ദ: പുതുവത്സരാഘോഷത്തിൻ്റെയും ക്രിസ്മസ് ആഘോഷങ്ങളുടേയും ഭാഗമായി ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ (ജെ.ടി.എ) കലാസന്ധ്യ സംഘടിപ്പിച്ചു. ജനറൽ കൺവീനർ ദിലീപ് താമരക്കുളം പുതുവത്സര സന്ദേശം നൽകി. സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ നൗഷാദ് ജമാൽ പന്മന അധ്യക്ഷത വഹിച്ചു.

ചെയർമാൻ നസീർ വാവാക്കുഞ്ഞ് ‘ജെ.ടി.എ പ്രവർത്തന നാൾവഴികൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ മാജാ സാഹിബ്, ചെയർപേഴ്സൺ ജ്യോതി ബാബുകുമാർ എന്നിവർ പുതുവത്സരാശംസകൾ നേർന്നു. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ രഞ്ജിത്ത് വള്ളിക്കുന്നം നന്ദിയും പറഞ്ഞു. ഷിഹാബ് താമരക്കുളം, ഷറഫുദ്ദീൻ പത്തനംതിട്ട, ശ്രീദേവി അനിൽ , ആഷിർ കൊല്ലം, റഷീദ് ഓയൂർ, ഷറഫുദ്ദീൻ പത്തനംതിട്ട, നിസാർ കരുനാഗപ്പള്ളി, രജികുമാർ, ഹസീന നവാസ്, അഥീന തൗഫീഖ് എന്നിവർ ആലപിച്ച ഗാനങ്ങൾവർണപ്പൊലിമയേകി.

അനിൽ വിദ്യാധരൻ അവതരിപ്പിച്ച ഹാസ്യഭാഷണം, ഷിഹാബ് താമരക്കുളം ക്രോഡീകരിച്ച മൂകാഭിനയം,ഷാജി കായംകുളം, അനിൽ കുമാർ പത്തനംതിട്ട, നവാസ് ചിറ്റാർ, ഷെഫിൻ ഷാ, ജാബിർ മടിയൂർ, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, അയ്യൂബ് ഖാൻ പന്തളം, നവാസ് ബീമാപ്പള്ളി, ഡെൻസൺ, നൂഹ് ബീമാപ്പള്ളി, സിയാദ് അബ്ദുള്ള പടുതോട്, നജീബ് പത്തനംതിട്ട വനിതാ വിങ് അംഗങ്ങളായ ആതിര, സിത്താര നൗഷാദ്, മറിയം റോസ്, ഖദീജാ ബീഗം, ആശ എന്നിവർ എന്നിവർ ആഘോഷ പരിപാടികൾക്കും കലാസന്ധ്യക്കും നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsJeddahTravancore Associationgulf news malayalam
News Summary - Jeddah Travancore Association Arts Evening
Next Story