Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ മർവയിലെ വാഹന...

ജിദ്ദ മർവയിലെ വാഹന പരിശോധനാ കേന്ദ്രം (ഫഹസുദ്ദൗരി) പ്രവർത്തനം പുനരാരംഭിച്ചു

text_fields
bookmark_border
jeddah
cancel
camera_alt

ജിദ്ദ മർവയിലെ വാഹന പരിശോധനാ കേന്ദ്രം

ജിദ്ദ: അൽമർവ ഡിസ്ട്രിക്റ്റിലെ ആനുകാലിക വാഹന പരിശോധനാ കേന്ദ്രത്തി​െൻറ (ഫഹസുദ്ദൗരി, പീരിയോഡിക്കൽ ടെസ്​റ്റ്​ സെൻറർ) പ്രവർത്തനം പുനരാരംഭിച്ചു. ഔദ്യോഗികവും സാങ്കേതികവുമായ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് കൂടുതൽ കാര്യക്ഷമതയോടെ സേവനങ്ങൾ നൽകാൻ കേന്ദ്രം വീണ്ടും സജ്ജമായിരിക്കുന്നത്.

ജിദ്ദ ഗവർണറേറ്റ്​ ഭൂപരിധിയിൽ വർധിച്ചുവരുന്ന സേവന ആവശ്യങ്ങൾ കണക്കിലെടുത്താണ് നടപടി. പൗരന്മാർക്കും താമസക്കാർക്കും ആനുകാലിക വാഹന പരിശോധനകൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക, ഗതാഗത സുരക്ഷ ഉറപ്പാക്കുക, സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേന്ദ്രം പുനരാരംഭിക്കുന്നതിനായി മികച്ച സഹകരണം നൽകിയ വിവിധ സർക്കാർ വകുപ്പുകൾക്ക് വാഹന പരിശോധനാ കേന്ദ്രം നന്ദി രേഖപ്പെടുത്തി. സൗദി സ്​റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (സാസോ), വെഹിക്കിൾ സേഫ്റ്റി സെൻറർ, ജിദ്ദ ഗവർണറേറ്റ് മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് എന്നിവയുടെ പിന്തുണയെ കേന്ദ്രം പ്രത്യേകമായി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle inspectionJeddahSaudi vehicle
News Summary - ജിദ്ദ വാഹന പരിശോധന പുനരാരംഭിച്ചു
Next Story