Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജുബൈലിൽ മരിച്ച മഹാരാഷ്ട്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായ മഹാരാഷ്ട്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രത്നഗിരി ജില്ലയിലെ ഗുഹാഗർ താലൂക്കിലെ അഞ്ചൻവെൽ സ്വദേശി സൽമാൻ ദാവൂദ് ബാംഗിയുടെ (34) മൃതദേഹമാണ് വ്യോമമാർഗം നാട്ടിലെത്തിച്ചത്. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.
ജോലിസ്ഥലത്തുവെച്ച് കുഴഞ്ഞുവീണ ഇദ്ദേഹത്തെ കമ്പനി ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാവൂദ് ഇബ്രാഹിം ബാംഗിയാണ് പിതാവ്, മാതാവ്: ഹനീഫ, ഭാര്യ: റവാബി.
മരണത്തെത്തുടർന്നുള്ള ഔദ്യോഗിക നിയമനടക്രമങ്ങളും രേഖകളും പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

