Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജു​ബൈ​ൽ മ​ല​യാ​ളം ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​​ഴ്​​സ്​ ക്ല​ബ് ഓ​ണാ​ഘോ​ഷം നടത്തി

text_fields
bookmark_border
ജു​ബൈ​ൽ മ​ല​യാ​ളം ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​​ഴ്​​സ്​ ക്ല​ബ് ഓ​ണാ​ഘോ​ഷം നടത്തി
cancel
camera_alt

ജു​ബൈ​ൽ മ​ല​യാ​ളം ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​​ഴ്​​സ്​ ക്ല​ബ്ബ് ഓ​ണാ​ഘോ​ഷം

ജു​ബൈ​ൽ: ഓ​ണ​ക്കാ​ല​ത്തി​െൻറ ഓ​ർ​മ​ച്ചെ​പ്പ് തു​റ​ന്ന് പൂ​ക്ക​ള​വും നി​റ​പ​റ​യും നി​ല​വി​ള​ക്കും പൂ​വി​ളി​ക​ളു​മാ​യി ജു​ബൈ​ൽ മ​ല​യാ​ളം ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​​ഴ്​​സ്​ ക്ല​ബ് ഈ ​വ​ർ​ഷ​ത്തെ ഓ​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ചെ​ണ്ട​മേ​ള​ത്തി​െൻറ അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു​കൊ​ണ്ടാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഷാ​ജു​ദ്ദീ​ൻ നി​ല​മേ​ൽ മാ​വേ​ലി​യാ​യി വേ​ദി​യി​ലെ​ത്തി.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ഇ​ർ​ഷാ​ദ് മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹാ​ഷി​ർ, ശാ​ന്തി രേ​ഖ, സ​മീ​റ പ്ര​വീ​ൺ, എ​ൻ. സ​നി​ൽ കു​മാ​ർ, സ​ഫ​യ​ർ മു​ഹ​മ്മ​ദ്, ജ​യ​ൻ ത​ച്ച​മ്പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ന​ഹാ​സ്, ജി​ഷ എ​ന്നി​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ജ​യ​ൻ ത​ച്ച​മ്പാ​റ എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി​യ ഓ​ട്ട​ൻ​തു​ള്ള​ൽ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. ചു​രു​ങ്ങി​യ ദി​വ​സ​ത്തെ പ​രി​ശീ​ല​നം കൊ​ണ്ട് കൊ​ച്ചു ക​ലാ​കാ​രി​യാ​യ അ​ലീ​ന വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച തു​ള്ള​ൽ പ്ര​ക​ട​നം സ​ദ​സ്സി​െൻറ വ​ലി​യ കൈ​യ​ടി നേ​ടി. ഫാ​ത്തി​മ, തോ​മ​സ്, ഹാ​ഷി​ർ, സി​ന്റോ എ​ന്നി​വ​രും തു​ള്ള​ൽ വേ​ദി​യി​ൽ അ​ണി​നി​ര​ന്നു.

ഫാ​ത്തി​മ​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​യും ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ അ​ണി​നി​ര​ന്ന സം​ഘ​ഗാ​ന​വും കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. സോ​ണി​യ, ജി​ഷ ജാ​ഫ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ണ​ക്ക​ളി​ക​ളും ന​ട​ന്നു. ജ​യ​ൻ ത​ച്ച​മ്പാ​റ, ഫാ​ത്തി​മ, ഹാ​ഷി​ർ, ശി​വ​ദാ​സ്, റി​യാ​സ്, തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jubail Malayalam Toastmasters Club Celebrates Onam
Next Story