യു.ഡി.എഫിെൻറ വിജയം അഴിമതിക്കും വർഗീയതക്കും പ്രഹരമെന്ന് ജുബൈൽ ഒ.ഐ.സി.സി
text_fieldsജുബൈൽ: യു.ഡി.എഫ് വിജയം ഒരു രാഷ്ട്രീയ മുന്നേറ്റം മാത്രമല്ല, ജനങ്ങളുടെ മാറ്റത്തിനായുള്ള ശക്തമായ പ്രഖ്യാപനമാണെന്ന് ജുബൈൽ ഒ.ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു.
102 സീറ്റുകൾ എന്ന സ്വപ്നതുല്യമായ വിജയത്തിലേക്ക് യു.ഡി.എഫിനെ നയിച്ച കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് ഒ.ഐ.സി.സി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 10 വർഷക്കാലമായി നടന്ന അഴിമതിയും അധികാര ദുർവിനിയോഗവുമാണ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് എൽ.ഡി.എഫിനെ നയിച്ചത്. സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികൾക്ക് പുറമെ, കേരളത്തിെൻറ മതേതര സാമൂഹിക ഘടന തകർക്കുന്ന സമീപനമാണ് കഴിഞ്ഞ ഇടത് സർക്കാർ സ്വീകരിച്ചത്.
യു.ഡി.എഫ് മുന്നോട്ടുവെച്ച വിവിധ വികസന പദ്ധതികൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഒ.ഐ.സി.സി വിലയിരുത്തി. നിയമസഭയിൽ ലഭിച്ച ഈ വലിയ ജനപിന്തുണ യു.ഡി.എഫിന് വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. സുസ്ഥിരമായ വികസനത്തിലും മതേതര നിലപാടുകളിലും ഊന്നിയുള്ള ഭരണമായിരിക്കും യു.ഡി.എഫ് കാഴ്ചവെക്കുകയെന്നും ഒ.ഐ.സി.സി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ ജനപ്രതിനിധികളെയും അഭിനന്ദിക്കുന്നതായും ഈ മഹാവിജയത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ജുബൈൽ ഒ.ഐ.സി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

