Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

യാംബു: കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കൽ മുഹമ്മദ് റഫീഖ് (49) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് അന്ത്യം. ഒന്നര പതിറ്റാണ്ടിലേറെ യാംബുവിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ജീവനക്കാനായിരുന്നു. ഭാര്യ: ആരിഫ. ഏക മകൾ അഫീഫ ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: പള്ളിക്കൽ ഹുസൈൻ.

മാതാവ്: ബീവി. സഹോദരങ്ങൾ: മുസ്തഫ, അബ്​ദുൽ ലത്തീഫ്, ബഷീർ, റാബിയ, റുഖിയ, ഹാജറ. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ ഹോളിഡേ ഇൻ കമ്പനി അധികൃതരും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit SaudiObituary
News Summary - Kannur native dies of heart attack in Yambu
Next Story