Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശക വിസയിലെത്തിയ...

സന്ദർശക വിസയിലെത്തിയ കന്യാകുമാരി സ്വദേശിനി കോവിഡ്​ മൂലം മരിച്ചു

text_fields
bookmark_border
സന്ദർശക വിസയിലെത്തിയ കന്യാകുമാരി സ്വദേശിനി കോവിഡ്​ മൂലം മരിച്ചു
cancel

ജിസാൻ: സന്ദർശക വിസയിൽ സൗദിയിലെത്തിയ കന്യാകുമാരി സ്വദേശിനി കോവിഡ്​ ബാധിച്ച്​ മരിച്ചു. ജിസാൻ ഇദ്ദബിയിൽ ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന മകളെ കാണാൻ എത്തിയ കന്യാകുമാരി കുലശേഖരം ചെറുത്തിക്കോണം കമലാബായ് ജോസിയാൻ (61) ആണ് മരിച്ചത്.

20 ദിവസം മുമ്പ്​ ജിസാനിൽ നഴ്​സായ മകൾ സോണിയ റെക്സിനിന്‍റെ അടുത്തെത്തിയ കമലാബായ്​ ദിവസങ്ങൾക്കുള്ളിൽ രോഗബാധിതയായി സബിയ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സബിയ ആശുപത്രിയിലെ മോർച്ചറിയിൽ ഉള്ള മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കാനുള്ള നടപടികൾ നടന്ന് വരുന്നു.

മരണാനന്തര നടപടിക്രമങ്ങളുമായി ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ്​ പ്രസിഡൻറ്​ ശമീർ അമ്പലപ്പാറ, സലിം എടവണ്ണ, സബിയ കെ.എം.സി.സി പ്രസിഡൻറ്​ ആരിഫ് ഒതുക്കുങ്ങൽ, സന്തോഷ് കുമാർ കൊല്ലം എന്നിവർ രംഗത്തുണ്ട്. ഭർത്താവ് പരേതനായ ജോഷി. മകൻ: ഗോഡ്സൺ ജോസ്, മരുമകൻ: റെക്സിന് ജോയൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathcovid death in saudi arabia
News Summary - Kanyakumari housewife died of covid in Saudi
Next Story