Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി സൗദിയിൽ...

മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

അൽഅഹ്​സ: മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്​ദുല്‍ റഫീഖിനെയാണ്​​​ അൽഅഹ്​സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്​. 30 വർഷമായി ഹുഫൂഫില്‍ ഫർണീച്ചര്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം അൽഅഹ്​സ്സ സെൻട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് നേതൃത്വം നൽകുന്ന സാമുഹിക പ്രവർത്തകര്‍ അറിയിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi death
News Summary - kerala native died in saudi arabia
Next Story