Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകിങ്​ അബ്​ദുല്ല...

കിങ്​ അബ്​ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക്​ നേട്ടം

text_fields
bookmark_border
കിങ്​ അബ്​ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക്​ നേട്ടം
cancel
camera_alt

കിങ് അബ്​ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി

യാംബു: ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ള ജിദ്ദ തൂവലിലെ കിങ്​ അബ്​ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക്​ (കൗസ്​റ്റ്​) വീണ്ടും ആഗോള അംഗീകാരം. 2025ലെ ടൈംസ് ഹയർ എജുക്കേഷൻ അറബ് യൂനിവേഴ്‌സിറ്റി റാങ്കിങ്ങിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനം നേടി.

അറബ് ലോകത്തെ മുൻനിര ഗവേഷണ സർവകലാശാല എന്ന നിലയിൽ കൗസ്​റ്റി​ന്റെ സ്ഥാനം ആഗോള അംഗീകാരം ശക്തിപ്പെടുത്തുകയും ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിൽ രാജ്യത്തി​ന്റെ തുടർച്ചയായ ആഗോളമികവിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

ജോർദാനിൽ ഉന്നത വിദ്യാഭ്യാസ വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ മേഖലയിലെ പങ്കാളികൾ, വിദ്യാസ വിശാരദർ എന്നിവരടക്കം പങ്കെടുത്ത ‘അറബ് യൂനിവേഴ്‌സിറ്റി ഉച്ചകോടി 2025’ലാണ് ടൈംസ്​ ഹയർ എജുക്കേഷൻ റാങ്കിങ്​ പ്രഖ്യാപനമുണ്ടായത്​. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, അന്താരാഷ്​ട്ര കാഴ്ചപ്പാട് എന്നിവയിൽ മേഖലയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സർവകലാശാലകളിൽ മുൻനിരയിൽ നിൽക്കുന്ന കൗസ്​റ്റ്​ ഇതിനകം ആഗോള തലത്തിൽ വൻതോതിൽ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്​.

ആഗോള സൂചകങ്ങളിലെ സർവകലാശാലയുടെ പുരോഗതി രാജ്യത്തി​ന്റെ ‘വിഷൻ 2030’​ന്റെയും മനുഷ്യശേഷി വികസന പരിപാടിയുടെയും പുരോഗതിയെ അടിവരയിടുന്നു. സൗദി സർവകലാശാലകളിൽ മുൻ നിരയിലുള്ള കൗസ്​റ്റ്​ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ബൃഹദ്​ സ്ഥാപനമായി ഇതിനകം ശ്രദ്ധേ നേടി. ഉന്നത വിദ്യാഭ്യാസവും ആഗോള മത്സരക്ഷമതയും വർദ്ധിപ്പിക്കുക എന്ന ‘വിഷൻ 2030’​െൻറ ലക്ഷ്യത്തിന് അനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയോടുള്ള സർവകലാശാലയുടെ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വമ്പിച്ച വിപ്ലവമുണ്ടാക്കി മുന്നേറുകയാണ് കൗസ്​റ്റ്​. ലോകത്തെ മുഴുവൻ ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ വിജ്ഞാനത്തി​ന്റെ ബഹുമുഖമായ വികാസം ലക്ഷ്യമിട്ട് സൗദി മുൻ ഭരണാധികാരി അബ്​ദുല്ല രാജാവി​ന്റെ പദ്ധതിയായി 2009ലാണ്​ സ്ഥാപിച്ചത്​. നൂറിലധികം രാജ്യങ്ങളിൽ നിന്നടക്കം ഏഴായിരത്തോളം വിദ്യാർഥികളാണ്​ ഇവിടെ താമസിച്ച്​ പഠിക്കുന്നുണ്ട്​. ശാസ്ത്രജ്ഞന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും എൻജിനീയർമാരുടെയും പുതിയ തലമുറക്ക് ഗവേഷണത്തിനുള്ള അവസരം കൗസ്​റ്റ്​ ഒരുക്കുന്നു. ഗവേഷണ രംഗത്ത് നൂതനമായ പല സംഭാവനകൾ നൽകാൻ ഇതിനകം സാധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:science and technologyHigher Educationsaudi vision 2030King Abdullah University
News Summary - King Abdullah University of Science and Technology in Jeddah achieves success
Next Story