ശൈഖ് അഹ്മദ് ബിൻ റാശിദിെൻറ നിര്യാണം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു
text_fieldsഅന്തരിച്ച ശൈഖ് അഹ്മദ് ബിൻ റാഷിദ് അൽ മക്തൂം
ജിദ്ദ: യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിെൻറ സഹോദരൻ ശൈഖ് അഹ്മദ് ബിൻ റാശിദ് അൽ മക്തൂമിെൻറ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിനും അന്തരിച്ചയാളുടെ കുടുംബത്തിനും അയച്ച പ്രത്യേക സന്ദേശത്തിലാണ് അവർ ആത്മാർത്ഥമായ സഹതാപവും പ്രാർഥനയും രേഖപ്പെടുത്തിയത്. ശൈഖ് അഹ്മദിന് സർവശക്തനായ അല്ലാഹു അപാരമായ കരുണയും പാപമോചനവും നൽകി വിശാലമായ സ്വർഗത്തിൽ ഇടം നൽകട്ടെയെന്ന് അവർ പ്രാർഥിച്ചു.
തിങ്കളാഴ്ച രാവിലെയോടെയായിരുന്നു 76 വയസ്സുകാരനായ ശൈഖ് അഹ്മദിെൻറ വിയോഗം. ദുബൈ പൊലീസിെൻറയും പബ്ലിക് സർവീസിെൻറയും ഡെപ്യൂട്ടി ചെയർമാനായും അൽ വസൽ സ്പോർട്സ് ക്ലബ് പ്രസിഡൻറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബൈയിലെ പൊതുസേവനം, ബിസിനസ്, കായികം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി സുപ്രധാന പദവികൾ വഹിച്ച പ്രമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം.
യു.എ.ഇയുടെ രൂപവത്കരണകാലം മുതൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ രാജ്യത്തിെൻറ പുരോഗതിക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചന സന്ദേശത്തിൽ ഓർമിച്ചു. ശൈഖ് അഹ്മദിെൻറ വേർപാടിനെ തുടർന്ന് എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണ വേളയിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ദുബൈ ഭരണാധികാരിയുടെ ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

