സൽമാൻ രാജാവിെൻറ സഹോദരൻ അമീര്‍ അബ്ദുറഹ്മാന് അന്തരിച്ചു
text_fieldsമക്ക: സല്‍മാന്‍ രാജാവിെൻറ സഹോദരനും മുന്‍ സഹമന്ത്രിയുമായ അമീര്‍ അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ അസീസ് വ്യാഴാഴ്ച വൈകീട്ട് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. 1983ല്‍ ഫഹദ് രാജാവിെൻറ കാലം മുതല്‍ 2011 ല്‍ അബ്ദുല്ല രാജാവിെൻറ കാലം വരെ സൗദി പ്രതിരോധ, വ്യോമയാന മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു. ഏകദേശം 28 വർഷം ആ സ്ഥാനത്ത് തുടർന്നു.
അബ്ദുൽ അസീസ് രാജാവിെൻറ 16 ാത്തെ മകനായ അമീർ അബ്ദുറഹ്മാൻ 1931 ലാണ് ജനിച്ചത്. മാതാവ് അമീറ ഹിസ്വ ബിൻത് അഹ്മദ് അൽസുദൈരി. റിയാദില്‍ ജനിച്ച അമീര്‍ അബ്ദുറഹ്മാന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് സെക്കൻററിയും സാൻറിയാഗോ സര്‍വകലാശാലയില്‍ നിന്ന് സൈനിക വിദ്യാഭ്യാസത്തില്‍ ബിരുദവുമെടുത്തു.
കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ധനകാര്യശാസ്ത്രത്തിലും ബിരുദമെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഇശാ നമസ്കാര ശേഷം മക്ക ഹറമില്‍ മയ്യിത്ത് നമസ്കാരം നടന്നു. അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസിെൻറ മരണത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ സൗദി ഭരണാധികാരി സൽമാൻ രാജാവിന് അനുശോചന സന്ദേശമയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.