കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി ‘സൗഹൃദസംഗമം’
text_fieldsകെ.എം.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ‘സൗഹൃദ സംഗമം 2025’ പരിപാടി അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ: കെ.എം.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റി ജനകീയ ‘സൗഹൃദസംഗമം 2025’ സംഘടിപ്പിച്ചു. സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. മാനവിക മൂല്യങ്ങൾ തകർന്നുപോകാതെ സംരക്ഷിക്കുന്നതിൽ സൗഹൃദങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവികതയും സാംസ്കാരികതയും ഉയർത്തിപ്പിടിക്കുന്ന ജീവിതശൈലി കേരളത്തിന്റെ വൈശിഷ്ഠ്യത്തെ ഉയർത്തുന്ന പ്രബുദ്ധതയാണെന്നും അദ്ദേഹം അടിവരയിട്ടു.
ജില്ല പ്രസിഡന്റ് റഷീദ് ചാമക്കാട്ട് അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന്, ഇസ്മാഈൽ മുണ്ടക്കുളം, സി.കെ. അബ്ദുൽ റസാഖ് മാസ്റ്റർ, നസീർ വാവക്കുഞ്ഞ്, ശിഹാബ് താമരക്കുളം, നാസർ എടവനക്കാട്, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, അനസ് അരിമ്പ്രശ്ശേരി, അബ്ദുൽ കരീം മൗലവി തേൻകോട്, ഷബീറലി പല്ലാരിമംഗലം, സുബൈർ മുട്ടം, ശിഹാബ് മുവാറ്റുപ്പുഴ, ഹിജാസ് പെരുമ്പാവൂർ, റസാഖ് കാഞ്ഞിരപ്പിള്ളി, നൗഷാദ് പാനൂർ തൃക്കുന്നപ്പുഴ എന്നിവർ സംസാരിച്ചു.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ മുസ്ലിംലീഗ് സൃഷ്ടിച്ചിട്ടുള്ള സ്നേഹവും സഹവർത്തിത്വവും മാതൃകാപരമാണെന്നും പ്രവാസലോകത്ത് കെ.എം.സി.സിക്ക് ഇക്കാര്യത്തിൽ ഏറെ പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ടതെല്ലാം എന്ന വിഷയത്തിൽ അബ്ദുൽ കരീം കൂട്ടിലങ്ങാടി, ‘പ്രവാസികളുടെ ധന്യമായ ജീവിതം’ എന്ന വിഷയത്തിൽ സുലൈമാൻ അഹ്സനിയും പ്രഭാഷണം നടത്തി.
കുട്ടികളുടെ ചിത്രരചനാമത്സരം, വനിതകളുടെ മെഹന്ദി മത്സരം, ഒപ്പന, സംഗീതവിരുന്ന് എന്നിവയും അരങ്ങേറി. ജനറൽ സെക്രട്ടറി ജാബിർ മടിയൂർ സ്വാഗതവും ട്രഷറർ ഷാഫി ചൊവ്വര നന്ദിയും പറഞ്ഞു. അഷ്റഫ് മൗലവി കുറഞ്ഞിലക്കാട്, റഷീദ് ആലുവ, ഡോ. ബിൻയാം, മുഹമ്മദ് അറക്കൽ, അബ്ദുൽ ബാസിത്ത്, സിയാദ് ചെളിക്കണ്ടത്തിൽ, ഷിയാസ് കവലയിൽ, ഇർഷാദ് ചാത്തനാട്ട്, മുഹമ്മദ് ഷാ തേൻങ്കോട്, ആഷിഖ് സുലൈമാൻ, നൈസാം സാംബ്രിക്കൽ, ഹംസ അറക്കൽ എന്നിവർ പരിപാടികൾക്ക്
നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.