കെ.എം.സി.സി കുടുംബ സുരക്ഷപദ്ധതി അംഗത്വ കാമ്പയിൻ ഉദ്ഘാടനം നാളെ
text_fieldsറിയാദ്: പ്രവാസ ലോകത്തെ മാതൃകാപരമായ ജീവകാരുണ്യ പദ്ധതിയായ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ 2026-27 വർഷത്തെ ‘കുടുംബ സുരക്ഷാ പദ്ധതി’ അംഗത്വ കാമ്പയിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ബത്ഹ കെ.എം.സി.സി ഓഫിസിൽ നടക്കും.
പ്രവാസ ലോകത്ത് ഏറ്റവും വലിയ തുക ധനസഹായം പ്രഖ്യാപിച്ച് തുടക്കം കുറിച്ച ഈ പദ്ധതി ഇതിനകം നിരവധി കുടുംബങ്ങൾക്കാണ് വലിയ ആശ്വാസമായി മാറിയത്. പദ്ധതിയിൽ അംഗമായിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ മരണാനന്തര സഹായമായും കൂടാതെ ചികിത്സാ സഹായവും ഇതിലൂടെ നൽകിവരുന്നുണ്ട്. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി റിയാദിൽ ജോലി ചെയ്യുന്ന മുഴുവൻ പ്രവാസികൾക്കും ഈ പദ്ധതിയിൽ അംഗത്വമെടുക്കാൻ അവസരമുണ്ട്.
ഉദ്ഘാടന ചടങ്ങിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികൾ, സെക്രട്ടറിയേറ്റംഗങ്ങൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ കെ.എം.സി.സി ഭാരവാഹികൾ, ഏരിയ - നിയോജകമണ്ഡലം - പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റികളുടെ മുഴുവൻ ഭാരവാഹികളുമടക്കം മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡൻറ് സി.പി. മുസ്തഫയും ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

