Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹ​റാ​ജ് ഏ​രി​യ കെ.​എം.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഹ​റാ​ജ് ഏ​രി​യ കെ.​എം.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി ഹ​റാ​ജ് ഏ​രി​യാ​ക​മ്മി​റ്റി സ്​​റ്റാ​ർ ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ഞ്ചേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി റി​യാ​ദ് കെ.​എം.​സി.​സി ഹ​റാ​ജ് ഏ​രി​യാ​ക​മ്മി​റ്റി, മ​ൻ​സൂ​റ​യി​ലെ സ്​​റ്റാ​ർ ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ഞ്ചേ​രി ക്യാ​മ്പി​െൻറ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഏ​രി​യാ​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റാ​ഫി പ​യ്യാ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. നി​സാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ല​ത്തീ​ഫ് ഫ​റോ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഫീ​ക്ക് ക​ണ്ണൂ​ർ, റ​ഫീ​ക്ക് ഏ​ക​ലൂ​ർ, സി​റാ​ജ് കൂ​ട​ത്താ​യി, സ്​​റ്റാ​ർ ഹെ​ൽ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ അ​ക്ബ​ർ വേ​ങ്ങാ​ട്ട്, നി​സാ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ നീ​ണ്ടു​നി​ന്ന ക്യാ​മ്പി​ൽ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദ്ദം, കൊ​ള​സ്‌​ട്രോ​ൾ, ട്രൈ​ഗ്ലി​സ​റൈ​ഡ്സ്, ക്രി​യാ​റ്റി​നി​ൻ, യൂ​റി​ക് ആ​സി​ഡ്, ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​മെ മ​ല​യാ​ളി മെ​ഡി​ക്ക​ൽ സ്പെ​ഷ്യ​ലി​സ്​​റ്റ്​ ഡോ. ​ഫാ​ത്തി​മ ഹ​ക്കീ​മി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​ക്കി. രോ​ഗം വ​ന്ന​തി​നു​ശേ​ഷം ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം രോ​ഗ​പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ഡോ. ​ഫാ​ത്തി​മ ഹ​ക്കീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ രീ​തി വ​ള​രെ അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

മു​ൻ​കൂ​ട്ടി ര​ജി​സ്‌​ട്രേ​ഷ​ൻ നി​യ​ന്ത്രി​ച്ചു ന​ട​ത്തി​യ ക്യാ​മ്പി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഹ​ർ​ഷ​ദ് റ​ഹീം, മു​ജീ​ബ് റ​ഹ്‌​മാ​ൻ, സു​ഷ​മ ഷാ​ൻ, ന​ഴ്സു​മാ​രാ​യ സു​ബി മോ​ൾ, സ​രി​ത, രേ​വ​തി, യ​ജി​ന, നൂ​റ, സ​ജി​ത്ത് ഹ​മീ​ദ്, ഫ​വാ​സ്, അ​ൻ​വ​ർ വേ​ങ്ങ​ര എ​ന്നി​വ​രും കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഷൗ​ക്ക​ത്ത് പു​ൽ​പ്പ​റ്റ, കു​ഞ്ഞു, നൗ​ഷാ​ദ്, മു​ജീ​ബ് എ​ന്നി​വ​രും ക്യാ​മ്പി​െൻറ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC organizes free medical camp in Haraj area
Next Story