Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എൻ.എം പൊതുപരീക്ഷ:...

കെ.എൻ.എം പൊതുപരീക്ഷ: ബത്ഹ റിയാദ് സലഫി മദ്റസക്ക് 100 ശതമാനം വിജയം

text_fields
bookmark_border
കെ.എൻ.എം പൊതുപരീക്ഷ: ബത്ഹ റിയാദ് സലഫി മദ്റസക്ക് 100 ശതമാനം വിജയം
cancel

റിയാദ്: കെ.എൻ.എം മദ്റസ ബോർഡ് 2025-26 വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയിൽ ബത്ഹ റിയാദ് സലഫി മദ്റസക്ക് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു. അഞ്ച്, ഏഴ് ക്ലാസുകളിൽ പരീക്ഷയെഴുതിയ മുഹമ്മദ് അലൻ, റാമിൻ മുഹമ്മദ് യാകൂബ്, മുഹമ്മദ് അഫാൻ, ആമിർ മുഹമ്മദ്, മിൻഹ കരീം എന്നിവർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി.

ഹംദാൻ നസീം നഹ, അമൽ മുഹമ്മദ്, അമൻ മുഹമ്മദ്, സിമ്രാ സാജിദ്, ഹിബ കബീർ, അമീറ ഫാത്തിമ എന്നിവർ അഞ്ച് എ പ്ലസും ഒരു എ യും കരസ്ഥമാക്കിയും മികവ് തെളിയിച്ചു. കെ.എൻ.എം ഗൾഫ് സെക്ടറിൽ നടത്തിയ അഞ്ച്, ഏഴ് പൊതുപരീക്ഷകളിൽ സൗദിയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മദ്റസയാണ് റിയാദ് സലഫി മദ്റസ. മൂന്ന് പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന ഈ മദ്റസ, സൗദി ഇസ്​ലാമിക മതകാര്യമന്ത്രാലയത്തി​െൻറ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്​ലാഹി സെൻററാണ് നടത്തിവരുന്നത്.

മതപഠനത്തോടൊപ്പം മലയാള ഭാഷാപഠനവും, കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള പാഠ്യേതര പദ്ധതികളും, ടീനേജ് ക്ലാസുകളും, രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അവർക്ക് മികച്ച രീതിയിൽ പഠനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും പ്രിൻസിപ്പൽ അംജദ് അൻവാരി, മാനേജർ അബ്​ദുൽ വഹാബ് പാലത്തിങ്ങൽ, ഭാരവാഹികളായ ഫൈസൽ കുനിയിൽ, ഇക്ബാൽ വേങ്ങര, സ്​റ്റാഫ് സെക്രട്ടറി ബാസിൽ എന്നിവർ അഭിനന്ദിച്ചു.

മദ്റസയിൽ പുതിയ അഡ്മിഷൻ തുടരുന്നതായും, വിസിറ്റ് വിസയിൽ ഉള്ള കുട്ടികൾക്കും ഇവിടെ പഠനത്തിന് അവസരം ഒരുക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. മദ്റസ സംബന്ധമായ ആവശ്യങ്ങൾക്കായി 0562508011 എന്ന നമ്പറിൽ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSalafi MadrasaKNM Public Examination
News Summary - KNM Public Exam: Batha Riyadh Salafi Madrasa achieves 100 percent success
Next Story