കുഡു കേളി സഫാ മക്കാ കപ്പിന് തുടക്കം; ആദ്യദിനം നാല് മത്സരങ്ങൾ നടന്നു
text_fieldsസഫാ മക്കാ കപ്പ് കുഡു കേളി മെഗാ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ-2 ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദിലെ പ്രവാസി ക്രിക്കറ്റ് മൈതാനങ്ങളിൽ ആവേശത്തിെൻറ പൂരത്തിന് തുടക്കമായി. കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഫാ മക്കാ കപ്പ് കുഡു കേളി മെഗാ ക്രിക്കറ്റ് ടൂർണമെൻറ് സീസൺ-2ന് തുടക്കം. കുഡു പ്രസൻറ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണറപ്പ് ട്രോഫിക്കുമായുള്ള മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടത്തിനാണ് തുടക്കമായത്.
സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് കുഡു പേറോൾ ഫൈനാൻസ് മാനേജർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയർമാൻ നൗഫൽ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുടുംബവേദി സെക്രട്ടറി വി.കെ. ഷെഹീബ, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ മധു ബാലുശ്ശേരി, സ്പോൺസർമാരായ സാറ്റ്കോ എംഡി കരീം പൈങ്ങാട്ടൂർ, മാസ്ട്രോ പ്രതിനിധി മഹേഷ്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഫക്രുദീൻ എന്നിവർ സംസാരിച്ചു. സിൽവർ ജൂബിലി സംഘാടക സമിതി കൺവീനർ ഷാജി റസാഖ് സ്വാഗതവും ജോയിൻറ് കൺവീനർ നൗഫൽ ഉള്ളാട്ട്ചാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

